CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 41 Seconds Ago
Breaking Now

ടിപ്പര്‍ ലോറി ബസ് കാത്തുനിന്ന സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാലു മരണം

ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ മേലേക്കാണ് ലോറി മറിഞ്ഞത്.

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാലു മരണം

 മണ്ണ് കയറ്റി അമിത വേഗതയിലെത്തിയ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിയുകയായിരുന്നു. മരിച്ച ഒരാള്‍ നീലേശ്വരം സ്വദേശി ഹരിലാല്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.

ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ മേലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മണ്ണ് പൂര്‍ണ്ണമായും റോഡിലേക്കും ബസ് സ്റ്റോപ്പിലേക്കും വീണതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടവര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടികളെ പുറത്തെടുത്തത്.

അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ മറ്റ് വിദ്യാര്‍ഥികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ലോറി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.