CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 9 Minutes 41 Seconds Ago
Breaking Now

ദൈവ സ്‌നേഹം പകര്‍ന്നു നല്‍കിയ 25 വര്‍ഷങ്ങള്‍ ; ഫാ ടോണി പഴയകളത്തിന്റെ പൗരോഹിത്യ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷം അനുഗ്രഹ ദായകമായി

ഫാ ടോണി പഴയകളത്തിന്റെ പൗരോഹിത്യ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷം അവിസ്മരണീയമായി. ക്ലിഫ്റ്റന്‍ രൂപതയുടെ കീഴിലുള്ള ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ഫാ ടോണി പഴയകളം.

2017 മുതല്‍ യുകെയിലെ ബ്രിസ്റ്റോളും ബ്രിസ്‌റ്റോളിനോടനുബന്ധിച്ചുള്ള ക്ലിഫ്റ്റന്‍ രൂപതയിലെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന ഫാദര്‍ ഇംഗ്ലീഷ് ചര്‍ച്ചിന് വേണ്ടി വന്ന് സീറോ മലബാര്‍ ചര്‍ച്ചിനും വേണ്ടി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്.

ഫാദറിന്റെ പൗരോഹിത്യ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷം ബര്‍ണം ഓണ്‍ സീയിലെ ഔര്‍ ലേഡി ആന്‍ഡ് ദി ഇംഗ്ലീഷ് മാര്‍ട്ടിയസ് കാതലിക് ചര്‍ച്ചില്‍ ജൂണ്‍ 25 വ്യാഴാഴ്ച വൈകീട്ട്‌

വിശുദ്ധ കുര്‍ബാനയോടും സ്‌നേഹ വിരുന്നോടും കൂടി ആഘോഷിച്ചു.

വിശുദ്ധ കുര്‍ബാനയില്‍ ഫാ ടോണി പഴയകളം മുഖ്യകാര്‍മ്മികനും സിഎസ്ടി കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ ജോജോ ജോസഫ്, ഫാ സണ്ണി, ഫാ ക്രിസ്റ്റോ, ഫാ ജിബിന്‍, ഫാ നോബിള്‍, ഫാ ജെയ്ന്‍, ഫാ ജോബി, ഫാ പോള്‍ വെട്ടിക്കാട്ട് എന്നീ വൈദീകര്‍ സഹകാര്‍മ്മികരായിരുന്നു.

വചന സന്ദേശത്തില്‍ ഫാ ടോണി പഴയകളം നല്‍കിയ സേവനങ്ങള്‍ക്ക് ഫാ ജോബി ലൂക്കോസ് നന്ദി പറഞ്ഞു.

2001 ഡിസംബറിലാണ് ടോണിയച്ചന്‍ വൈദീക പട്ടം സ്വീകരിച്ചത്. തുടര്‍ന്ന് 25 വര്‍ഷത്തിനുള്ളില്‍ ആറു രാജ്യങ്ങളിലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിലും ജര്‍മ്മനിയിലും യുകെയിലും ഒക്കെയായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. ദൈവ വചനം കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ ഫാദറിലെ നല്ലൊരു അധ്യാപകനെയാണ് കാണാനാകുക. പ്രായമായവരിലും കുട്ടികളിലുമെല്ലാം അച്ചന്റെ വാക്കുകള്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എടുത്തുപറയേണ്ടതാണ്. വാക്കുകളിലൂടെ വചനങ്ങളിലൂടെ ഹൃദ്യമായ പെരുമാറ്റത്തിലൂടെ ടോണിയച്ചന്‍ ഏവര്‍ക്കും പ്രിയങ്കരനായി മാറിയെന്ന്  ജോബിയച്ചന്‍ പറഞ്ഞു.

വൈദീക ജീവിതത്തിലുടനീളം കൂടെ നിന്ന ഏവര്‍ക്കും ഫാ ടോണി പഴകളം നന്ദി പറഞ്ഞു. 

അനുമോദന സമ്മേളനത്തില്‍ ഫാ ജോജോ ജോസഫ്  ,കരോള്‍ ബേക്കര്‍, ഗോസ്റ്ററില്‍ നിന്നുള്ള ഫാ ജിബിന്‍ പോള്‍, സിസ്റ്റര്‍ ആന്‍ മരിയ, സിനി ജോമി, ജോആന്‍ തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി വീഡിയോ പ്രസന്റെഷനുണ്ടായി.പിന്നീട് കേക്ക് മുറിച്ച് ജൂബിലി ആഘോഷിച്ചു.

ഇത്രയും മനോഹരമായി ഈ പരിപാടി ഒരുക്കിയ എല്ലാ വൈദികര്‍ക്കും ഇടവകാംഗങ്ങള്‍ക്കും ഫാ ടോണി പഴയകളം നന്ദി അറിയിച്ചു.വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

സില്‍വര്‍ ജൂബിലി ആഘോഷിച്ച ഫാ ടോണി പഴയകളത്തിന് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ തന്റെ പൗരോഹിത്യ ജീവിതത്തിലൂടെ ദൈവത്തിനായി വേല ചെയ്യാനുള്ള അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.