
















ലേബര്‍ ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന മൃദു ജസ്റ്റിസ് പ്ലാനിന്റെ സഹായത്തോടെ മുഴുവന്‍ ശിക്ഷയും അനുഭവിക്കാതെ സ്വാതന്ത്ര്യം നേടാന്‍ ഒരുങ്ങി കൊലയാളികളും, ബലാത്സംഗ കുറ്റവാളികളും, കൊടുംക്രിമിനലുളും.
ജയിലില്‍ സ്ഥലപരിമിതി നേരിടുന്നതിന്റെ ഭാഗമായാണ് ഈ സ്‌കീം അവതരിപ്പിക്കുന്നത്. ഒരു ദശകത്തിലേറെ ശിക്ഷ കിട്ടിയവര്‍ പോലും വേഗത്തില്‍ പുറത്തിറങ്ങുമെന്നതാണ് അവസ്ഥ. എന്നാല്‍ ഇരകളെ ഭയപ്പെടുത്തുന്ന സ്‌കീം നിര്‍ത്തിവെയ്ക്കണമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജസ്റ്റിസ് മന്ത്രാലയത്തിന്റെ മുന്‍കൂട്ടി കുറ്റവാളികളെ മോചിപ്പിക്കുന്ന സ്‌കീം വഴി നൂറുകണക്കിന് ഗുരുതര ക്രിമിനലുകള്‍ വലിയ തോതില്‍ ബ്രിട്ടന്റെ തെരുവുകളിലേക്ക് തിരിച്ചെത്തുമെന്നതാണ് ആശങ്ക. പോലീസിനും ഈ അവസ്ഥ ആശങ്കയാകുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ 6000 കുറ്റവാളികളെ മോചിപ്പിക്കാനാണ് നീക്കം.
18 മാസത്തില്‍ താഴെ ശിക്ഷ ലഭിച്ചവരെയാണ് ആദ്യം മോചിപ്പിക്കുക. ഓരോ മാസവും മോചനങ്ങള്‍ വര്‍ദ്ധിപ്പിക്കും. 12 വര്‍ഷത്തിലേറെ ശിക്ഷ ലഭിച്ചിട്ടുള്ള കൊടും ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്ത ജൂണ്‍ മുതല്‍ പുറത്തിറങ്ങും. ഇരകള്‍ക്ക് ഈ സ്‌കീം തങ്ങളില്‍ നിന്നും നീതി തട്ടിയെടുക്കുന്നതിന് തുല്.മായ അവസ്ഥയാണ് സമ്മാനിക്കുകയെന്ന് ടോറി വക്താവ് ഡോ. കിയറന്‍ മുല്ലന്‍ പ്രതികരിച്ചു.