CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 44 Seconds Ago
Breaking Now

കുടിയേറ്റക്കാര്‍ക്ക് 'കെയറായി' പുതിയ പ്രധാനമന്ത്രിയുടെ വരവ്; കെയര്‍ വര്‍ക്കര്‍മാരെയും, കുടുംബങ്ങളെയും കൂട്ടമായി നാടുകടത്തില്ല; ബേണ്‍ഹാമിനെ സന്തോഷിപ്പിക്കാന്‍ ഇമിഗ്രേഷന്‍ പദ്ധതികളില്‍ വെള്ളംചേര്‍ത്ത് ഹോം ഓഫീസ്

യുകെയില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ നിലവിലെ അഞ്ച് വര്‍ഷത്തെ യോഗ്യത പത്തായി ഉയരുമോയെന്നതാണ് പ്രധാന ചോദ്യം

കീര്‍ സ്റ്റാര്‍മര്‍ യുഗം കഴിഞ്ഞു, ഇനി ഇടത് നേതാവായ ആന്‍ഡി ബേണ്‍ഹാമിന്റെ കാലമാണ്. ഈ മാറ്റം തിരിച്ചറിഞ്ഞിരിക്കുന്നത് ഹോം ഓഫീസാണ്. ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ അതില്‍ അല്‍പ്പം വെള്ളം ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇപ്പോള്‍ ഹോം സെക്രട്ടറിയുടെയും നിലപാട്. ആന്‍ഡി ബേണ്‍ഹാമിന്റെ 'ഗുഡ് ബുക്കില്‍' ഇടം കിട്ടിയില്ലെങ്കില്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഷബാന മഹ്മൂദിനും നന്നായറിയാം. 

ആന്‍ഡി ബേണ്‍ഹാമിന്റെ വരവ് ആയിരക്കണക്കിന് കെയര്‍ വര്‍ക്കര്‍മാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗുണമായി മാറുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന ഭീതിയില്‍ നിന്നും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും ഇളവ് ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. 

ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ സുപ്രധാന സ്ഥാനം ലഭിക്കാന്‍ ഇടയുള്ള ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ഈ ഇളവ് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ജൂനിയര്‍ മിനിസ്റ്റര്‍ മൈക്ക് ടാപ്പാണ് ഈ വിവരം പുറത്തുവിട്ടത്. അനുമതിയില്ലാതെ പദ്ധതി പുറത്തുവിട്ട ടാപ്പിനെ പുറത്താക്കാനുള്ള ശ്രമത്തിലാണ് ഹോം സെക്രട്ടറി. 

ബേണ്‍ഹാമിന്റെ പ്രീതി നേടാനായി തന്റെ ഐഡിയയായി പദ്ധതിയെ അവതരിപ്പിച്ചാണ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഹോം ഓഫീസിന്റെ കണ്ണിലെ കരടായി മാറിയത്. എന്നാല്‍ ടാപ്പിനെ പുറത്താക്കാനുള്ള മഹ്മൂദിന്റെ ആവശ്യം സ്റ്റാര്‍മര്‍ അംഗീകരിച്ചിട്ടില്ല. 

ചൊവ്വാഴ്ചയാണ് ഹോം സെക്രട്ടറി തന്റെ ഇമിഗ്രേഷന്‍ & അസൈലം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. യുകെയില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ നിലവിലെ അഞ്ച് വര്‍ഷത്തെ യോഗ്യത പത്തായി ഉയരുമോയെന്നതാണ് പ്രധാന ചോദ്യം.  




കൂടുതല്‍വാര്‍ത്തകള്‍.