CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 45 Seconds Ago
Breaking Now

ഗതാഗത കുരുക്കിനിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതം ; ബസില്‍ നിന്നിറങ്ങി ജീവന്‍ രക്ഷിച്ച നഴ്‌സുമാര്‍ക്ക് അഭിനന്ദന പ്രവാഹം

ഏതായാലും രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറായ നഴ്‌സുമാര്‍ക്ക് ലോകത്തെല്ലായിടത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.

നഴ്‌സ് എന്നത് ഒരു സാധാരണ ജോലിയല്ല, അതിനാല്‍ തന്നെയാണ് അവരെ മാലാഖകളെന്ന് വിളിക്കുന്നത്. കേരളത്തിലെ നഴ്‌സുമാര്‍ എന്നും ലോകത്തിനാകെ അഭിമാനമാണ്. ഇപ്പോഴിതാ യാത്രക്കിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതമുണ്ടാപ്പോള്‍ ജീവന്‍ രക്ഷിച്ച് താരങ്ങളായിരിക്കുകയാണ് നഴ്‌സുമാര്‍. എ സി റോഡില്‍ കാലടി പാലത്തിലെ ഗതാഗത കുരുക്കിലാണ് 43 കാരനായ സനോജിന് നെഞ്ചുവേദന മൂലം ബോധം നഷ്ടമായത്. 

കൊരട്ടി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സ് അഞ്ജലി ബൈജുവും കാലടി സ്വദേശിയും കോതമംഗലം മാര്‍ ബസേലിയോസ് നഴ്‌സിങ് കോളജിലെ അവസാന വര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമായ ആദ്ര രാജുമാണ് രക്ഷകരായത്.

ട്രാഫിക് ബ്ലോക്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ തേടിയതും അവര്‍ ബസില്‍ നിന്ന് ചിാടിയിറങ്ങുകയായിരുന്നു. സിപിആര്‍ നല്‍കി അങ്കമാലിയിലെ ആശുപത്രിയിലെത്തുംവരെ ഇവര്‍ രോഗിക്കൊപ്പം ആംബുലന്‍സിലുമുണ്ടായി. ആശുപത്രിയില്‍ എത്തിയതും സിനോജിനെ ആന്‍ജിയോ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കി.

ഏതായാലും രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറായ നഴ്‌സുമാര്‍ക്ക് ലോകത്തെല്ലായിടത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. അഞ്ജലി ബൈജുവിനെ മന്ത്രി റോജി എം ജോണ്‍ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെത്തി ആദരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.