CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 59 Seconds Ago
Breaking Now

രണ്ട് ദിവസം മുമ്പ് വിവാഹ വാര്‍ഷികം ; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

സംഭവ സമയം വീട്ടില്‍ മാറ്റാരുമില്ലായിരുന്നു.

യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞ സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി (27)യാണ് മരിച്ചത്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍ കല ദമ്പതികളുടെ മകളാണ് വിഘ്‌നേശ്വരി. ഇന്നലെ വൈകീട്ട് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സമയം വീട്ടില്‍ മാറ്റാരുമില്ലായിരുന്നു.

സന്ധ്യയ്ക്ക് എത്തുമ്പോള്‍ വീട് പൂട്ടിയെ നിലയിലായിരുന്നുവെന്ന് ഭര്‍തൃ പിതാവ് ചന്ദ്രന്‍ പറഞ്ഞു. വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. രണ്ടു ദിവസം മുമ്പായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹ വാര്‍ഷികമെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ വിഘ്‌നേശ്വരി ഭര്‍തൃ വീട്ടില്‍ അധിക്ഷേപം നേരിട്ടുരുന്നെന്നും അത്മഹത്യയ്ക്ക് കാരണമറിയില്ലെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു. വിഘ്‌നേശ്വരിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.