CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 46 Seconds Ago
Breaking Now

എന്‍എച്ച്എസ് വാര്‍ഷിക വിരുന്നില്‍ പ്രധാനമന്ത്രിയുടെ അതിഥിയായി കോതമംഗലം സ്വദേശിനിയും ബാസില്‍ഡണ്‍ മലയാളിയുമായ ഷൈനി ബേസില്‍

അഭിമാന നിമിഷമാണിതെന്നും ബ്രിട്ടനിലെ മലയാളികള്‍ക്ക് ലഭിക്കുന്ന ഒരു അംഗീകാരമായി കാണുന്നുവെന്നും ഷൈനി ബേസില്‍ പ്രതികരിച്ചു.

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വിരുന്നില്‍ അതിഥിയായി മലയാളിയായ കോതമംഗലം സ്വദേശിനിയും ബസില്‍ഡണ്‍ മലയാളിയുമായ ഷൈനി ബേസില്‍. 

നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ 78ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റില്‍ നടന്ന ക്ഷണിക്കപ്പെട്ടവര്‍ക്കായി നടത്തിയ പ്രത്യേക വിരുന്നിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മിഡ് ആന്‍ഡ് സൗത്ത് എസ്സെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ക്ലിനിക്കില്‍ പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്ന ഷൈനി ബേസില്‍ ക്ഷണിക്കപ്പെട്ടത്. കഴിഞ്ഞ 24 വര്‍ഷമായി ബസില്‍ഡനില്‍ താമസിക്കുന്ന ഷൈനി ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ബേസില്‍ ചാക്കോയുടെ ഭാര്യയും ബാസില്‍ഡണ്‍ എന്‍എച്ച് എസ് ആശുപത്രിയില്‍ ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ലീഡ് നഴ്‌സുമായി ജോലി ചെയ്തു വരികയുമാണ്.

അഭിമാന നിമിഷമാണിതെന്നും ബ്രിട്ടനിലെ മലയാളികള്‍ക്ക് ലഭിക്കുന്ന ഒരു അംഗീകാരമായി കാണുന്നുവെന്നും ഷൈനി ബേസില്‍ പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.