CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 30 Seconds Ago
Breaking Now

നിരപരാധിയെ കൊന്നുവീഴ്ത്തിയ സിഖുകാരന്റെ അമ്മയ്ക്ക് 3 വര്‍ഷം ജയില്‍; കൊലപാതകം മറയ്ക്കാനായി സംഭവസ്ഥലത്ത് നിന്നും കത്തിയെടുത്ത് മാറ്റിയ കുറ്റം തെളിഞ്ഞു; ആയുധം ഒളിപ്പിച്ചത് 'ഉത്തരവാദിത്വമില്ലാത്ത' രക്ഷിതാവിന്റെ നടപടിയെന്ന് ജഡ്ജ്

മകന് വേണ്ടി ഏതൊരമ്മയും ചെയ്യുന്ന കാര്യമാണ് കൗര്‍ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ വാദം

കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ മകനെ രക്ഷിക്കാനായി സംഭവസ്ഥലത്ത് നിന്നും ആയുധം എടുത്തുമാറ്റി ഒളിപ്പിച്ച അമ്മയ്ക്ക് ജയില്‍ശിക്ഷ. ബ്രിട്ടനില്‍ കലാപത്തിന് തിരികൊളുത്തിയ ഹെന്‍ട്രി നൊവാകിന്റെ കൊലയാളി വിക്രം ദിഗ്വയുടെ അമ്മയ്ക്കാണ് മൂന്ന് വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. 

നൊവാകിനെ കൊലപ്പെടുത്താന്‍ മകന്‍ ഉപയോഗിച്ച ആയുധം അമ്മ കിരണ്‍ കൗര്‍ ഒളിപ്പിക്കുകയായിരുന്നു. ഉത്തരവാദിത്വമുള്ള രക്ഷിതാവിനെ പോലെയല്ല കൗര്‍ പ്രവര്‍ത്തിച്ചതെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. 23-കാരനായ ദിഗ്വ ജീവപര്യന്തം വിധിക്കപ്പെട്ട് ജയിലിലാണ്. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യാതൊരു കാരണവും കൂടാതെ ദിഗ്വ വിദ്യാര്‍ത്ഥിയായ നൊവാകിനെ അക്രമിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസിനോട് താന്‍ വംശീയ അക്രമത്തിന് ഇരയായെന്ന് തെറ്റിദ്ധരിപ്പിച്ചതോടെ കുത്തേറ്റ് കിടന്ന നൊവാകിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോര വാര്‍ന്ന് ഈ 18-കാരന്‍ വഴിയില്‍ കിടന്ന് മരിച്ചതോടെ പോലീസിന്റെ വീഴ്ചകളില്‍ വലിയ വിവാദവും ഉയര്‍ന്നു. 

ഇപ്പോള്‍ കൊലയാളിയെ സഹായിച്ച കുറ്റത്തിന് അമ്മ കൗറിന് സൗത്താംപ്ടണ്‍ ക്രൗണ്‍ കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് സമ്മാനിച്ചത്. സംഭവിച്ച കാര്യങ്ങളില്‍ അമ്മയ്ക്ക് സുപ്രധാന റോളാണുള്ളതെന്ന് കോടതി കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും കത്തിയെടുത്ത് വീട്ടിലെ സമാനമായ പരമ്പരാഗത ആയുധ ശേഖരത്തിലേക്ക് മാറ്റിയാണ് ഇവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. മകന് വേണ്ടി ഏതൊരമ്മയും ചെയ്യുന്ന കാര്യമാണ് കൗര്‍ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.