CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 29 Seconds Ago
Breaking Now

വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ 'ശരിയത്ത്' നിയമം അനുവദിക്കുന്നില്ലെന്ന് യാത്രക്കാരന്‍; ചോദ്യം ചെയ്ത എയര്‍ സ്റ്റുവാര്‍ഡസിന്റെ മുഖത്തടിച്ചു; ഒടുവില്‍ കേസ്

ഫെഡറല്‍ പോലീസിനോട് പ്രതി കുറ്റങ്ങള്‍ സമ്മതിച്ചതായാണ് വിവരം

വിമാനയാത്രക്ക് ടിക്കറ്റെടുക്കുമ്പോള്‍ അരികത്തിരിക്കുന്നത് ആണോ, പെണ്ണോ എന്നതൊരു പ്രശ്‌നമായി ഇതുവരെ ആരും കേട്ടിരിക്കില്ല. പക്ഷെ അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ജര്‍മ്മനിയിലേക്ക് പറന്ന ഒരു വിമാനത്തില്‍ ഉണ്ടായിരിക്കുന്നത്. സ്ത്രീയുടെ അരികിലിരുന്ന് യാത്ര ചെയ്യാന്‍ ശരിയത്ത് നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് യാത്രക്കാരന്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. 

ഇതിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ നിലപാട് ചോദ്യം ചെയ്ത എയര്‍ സ്റ്റുവാര്‍ഡസിന്റെ മുഖത്ത് അടിക്കുകയും ചെയ്തു. തുര്‍ക്കിയില്‍ നിന്നും ഡസെല്‍ഡോര്‍ഫിലേക്ക് പറന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവങ്ങള്‍. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ജര്‍മ്മന്‍ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

തുര്‍ക്കിഷ് വംശജനായ ജര്‍മ്മന്‍ പൗരനാണ് ശരിയത്തും പറഞ്ഞ് സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ചത്. വിഷയത്തില്‍ യാത്രക്കാരനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരിയുടെ മുഖത്തടിച്ചതോടെ സംഗതി കൂടുതല്‍ വിഷയമായി. 

ഡസെല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിലേക്ക് ജര്‍മ്മന്‍ പോലീസ് എത്തുകയും, ഇയാളെ പിടികൂടുകയും ചെയ്തു. ഫെഡറല്‍ പോലീസിനോട് പ്രതി കുറ്റങ്ങള്‍ സമ്മതിച്ചതായാണ് വിവരം. മുസ്ലീങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ട ഇസ്ലാമിന്റെ മതാചാരപ്രകാരമുള്ള നിയമങ്ങളാണ് ശരിയത്ത്. 




കൂടുതല്‍വാര്‍ത്തകള്‍.