CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 43 Seconds Ago
Breaking Now

ആഗസ്റ്റ് മാസം, ബ്രിട്ടനില്‍ കുട്ടികളുടെ മാസം; കുട്ടികള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര; ലോക്കല്‍ ബസുകളില്‍ ആഗസ്റ്റിലെ യാത്ര 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഫ്രീ

അടുത്ത വര്‍ഷം യാത്രക്കാരുടെ ബസ് നിരക്കുകളില്‍ 2 പൗണ്ട് ക്യാപ്പ് തിരിച്ചെത്തിക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്

ആഗസ്റ്റ് മാസത്തില്‍ കുട്ടികള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ ബസ് യാത്ര പ്രാബല്യത്തില്‍. കുടുംബങ്ങളുടെ പുറത്ത് പോകുമ്പോഴുള്ള ചെലവ് കുറയ്ക്കാനാണ് ആഗസ്റ്റിലേക്ക് ഗവണ്‍മെന്റ് ഈ സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. 

ആഗസ്റ്റ് മാസത്തില്‍ ഉടനീളം ഭൂരിഭാഗം ലോക്കല്‍ ബസുകളിലും 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ് സ്‌കീം. സ്‌കൂള്‍ സമ്മര്‍ ഹോളിഡേ സമയത്ത് കുടുംബങ്ങള്‍ക്ക് ജീവിതച്ചെലവ് പ്രതിസന്ധിയില്‍ അല്‍പ്പം ആശ്വാസം നല്‍കുകയാണ് ഉദ്ദേശമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 

ഗവണ്‍മെന്റിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ സമ്മര്‍ സേവിംഗ്‌സ് സ്‌കീമിന്റെ ഭാഗമാണ് ഈ സൗജന്യം. ശരാശരി ഒരു കുട്ടിക്ക് ഒരു ട്രിപ്പില്‍ 1 മുതല്‍ 2 പൗണ്ട് വരെ ലാഭം നല്‍കുന്നതാണ് സ്‌കീം. നിലവില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബസ് യാത്ര സൗജന്യമാണ്. ഇതിന് പുറമെയാണ് 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ആഗസ്റ്റിലെ യാത്ര സൗജന്യമാക്കിയത്. 

ഇതിന് പുറമെ കുട്ടികള്‍ക്ക് റെസ്റ്റൊറന്റിലും, ചില്‍ഡ്രന്‍സ് തീയേറ്ററിലും, സിനിമ ടിക്കറ്റുകള്‍ക്കും വാറ്റ് ഒഴിവാക്കാനും സ്‌കീം തയ്യാറായിട്ടുണ്ട്. തീം പാര്‍ക്കുകളിലും, അഡ്വഞ്ചര്‍ സെന്ററുകളിലും ഈ ഇളവ് ലഭ്യമാകും. 

അടുത്ത വര്‍ഷം യാത്രക്കാരുടെ ബസ് നിരക്കുകളില്‍ 2 പൗണ്ട് ക്യാപ്പ് തിരിച്ചെത്തിക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഇത് 3 പൗണ്ടാണ്. 




കൂടുതല്‍വാര്‍ത്തകള്‍.