
















യുകെയില്‍ മലയാളി യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട നാരങ്ങാനം ചാന്തുകാവ് സ്വദേശിയും ബാസില്‍ഡണ്‍ ക്രൈസ്റ്റ്വേ ചര്‍ച്ച് അംഗവുമായ ജെറോം ജെറിയുടെ ഏയ്ഞ്ചല്‍ ജെറോം ആണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. 28 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എയ്ഞ്ചല്‍ ദിവസങ്ങളായി യുകെയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദമ്പതികള്‍ക്ക് ഏഴ് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ബാസില്‍ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു എ്യ്ഞ്ചല്‍.
ഏയ്ഞ്ചലിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു.
ജെറോമിനെയും കുഞ്ഞ് മകനെയും തനിച്ചാക്കി എയഞ്ചല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം സംബന്ധിച്ച് കുടുംബം തീരുമാനമെടുക്കുന്നതേയുള്ളൂ. പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.