CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 40 Minutes 48 Seconds Ago
Breaking Now

യുവാക്കള്‍ക്ക് ദൈവ വിശ്വാസത്തിന്റെ പുതിയ ദിശയേകി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍

ദൈവ വിശ്വാസത്തിന്റെ നിറവില്‍ ആത്മ സംതൃപ്തിയോടെ കണ്‍വെന്‍ഷനെ ഏറ്റെടുത്ത് യുവാക്കള്‍. 

പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി സന്യാസസമൂഹത്തിന്റെ സ്ഥാപകനും,അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ നേതൃ ശുശ്രൂഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിച്ച ഗ്രേറ്റ് എവേക്കനിങ് ഇംഗ്ലീഷ് കണ്‍വെന്‍ഷനും രോഗശാന്തി ശ്രൂശ്രൂഷയും ബര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഭക്തിസാന്ദ്രമായി പൂര്‍ത്തിയായി. രാവിലെ 9 മണിമുതല്‍ വൈകീട്ട് 4.30 വരെയായിരുന്നു കണ്‍വെന്‍ഷന്‍.

ഇംഗ്ലണ്ട്  വെയില്‍സ് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ മിഷന്‍ ഡയറക്ടറായ അബട്ട് ഹ്യൂ അലന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ സേവ്യര്‍ വട്ടായില്‍ മുഖ്യ പ്രഭാഷണി നടത്തുകയും രോഗശാന്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഫാ ഷൈജു നടുവത്താനിയില്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരും ശുശ്രൂഷയില്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി പ്രത്യേക സമാന്തര ക്ലാസുകളും ഒരുക്കിയിരുന്നു. 

ജപമാല പ്രദക്ഷിണം,സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന,വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയ്‌ക്കൊപ്പം കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും സൗകര്യമൊരുക്കിയിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.