CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 52 Seconds Ago
Breaking Now

യാത്ര ട്രെയിനിലാണോ? എങ്കില്‍ പണിവരുന്നുണ്ട്! അടുത്ത വര്‍ഷം ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ വര്‍ദ്ധന; 4.2 ശതമാനം വരെ ഉയരുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് തിരിച്ചടി

30 വര്‍ഷത്തിനിടെ ആദ്യത്തെ ട്രെയിന്‍ നിരക്ക് മരവിപ്പിക്കലായിരുന്നു അത്

ട്രെയിന്‍ യാത്രക്കാരെ വലച്ച് അടുത്ത വര്‍ഷം ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന് ഉറപ്പായി. 4.2% വരെ നിരക്ക് വര്‍ദ്ധനയ്ക്കാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. 

ജൂലൈയിലെ റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സ് പണപ്പെരുപ്പം അടിസ്ഥാനമാക്കിയാണ് റെയില്‍ നിരക്കുകള്‍ കണക്കാക്കുന്നത്. ഏറ്റവും പുതിയ പണപ്പെരുപ്പ നിരക്കുകള്‍ പ്രകാരം പണപ്പെരുപ്പം 2.9 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. 

അതേസമയം റീട്ടെയില്‍ ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെ ശരാശരി വില നിര്‍ണ്ണയിക്കുന്ന ആര്‍പിഐ 3.2 ശതമാനത്തിലേക്ക് എത്തിയെന്നും ഞെട്ടിക്കുകയാണ്. ഇതോടെയാണ് റെയില്‍ നിരക്കുകള്‍ അടുത്ത വര്‍ഷം 4.2 ശതമാനത്തിലേക്ക് ഉയരുമെന്ന് ഉറപ്പായത്. 

ചാന്‍സലര്‍ ജോണ്‍ ഹീലി റെയില്‍ നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്തുന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ആശ്വാസത്തിന് സാധ്യത. ബ്രിട്ടീഷ് റെയില്‍വെയുടെ 45% നിരക്കുകളും വെസ്റ്റ്മിന്‍സ്റ്റര്‍, സ്‌കോട്ടിഷ്, വെയില്‍സ് ഗവണ്‍മെന്റുകളാണ് നിയന്ത്രിക്കുന്നത്. 

റെഗുലേറ്റ് ചെയ്യപ്പെടാത്ത നിരക്കുകള്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാരാണ് നിശ്ചയിക്കുന്നത്. ഇതും സമാനമായ തോതില്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് 2026-ല്‍ നിരക്ക് വര്‍ദ്ധന മരവിപ്പിച്ചിരുന്നു. 

30 വര്‍ഷത്തിനിടെ ആദ്യത്തെ ട്രെയിന്‍ നിരക്ക് മരവിപ്പിക്കലായിരുന്നു അത്. യാത്രക്കാര്‍ക്ക് 600 മില്ല്യണ്‍ പൗണ്ടാണ് ഇതിലൂടെ ലാഭിച്ചത്. വിലയേറിയ ടിക്കറ്റ് വാങ്ങേണ്ട റൂട്ടുകളില്‍ യാത്രക്കാര്‍ 300 പൗണ്ടിലേറെയാണ് ലാഭം കിട്ടിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.