CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 39 Seconds Ago
Breaking Now

അപകടങ്ങളില്‍ പരുക്കേറ്റ് എത്തുന്ന സ്ത്രീകളെ മെഡിക്കല്‍ പരിശോധനകള്‍ക്കിടെ പീഡിപ്പിച്ച് ഡോക്ടര്‍; ഒരിക്കലും പൊറുക്കില്ലെന്ന് ഇരകള്‍; ഡോക്ടര്‍ ജയിലില്‍

ന്യൂകാസില്‍, കൗണ്ടി ഡുര്‍ഹാം, സണ്ടര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലാണ് ഇഖ്ബാല്‍ പരിശോധന നടത്തിയിരുന്നത്

അപകടങ്ങളില്‍ പരുക്കേറ്റ് എത്തുന്ന സ്ത്രീകളെ മെഡിക്കല്‍ പരിശോധനകള്‍ക്കിടെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ജയില്‍ശിക്ഷ. ഡോ. മുഹമ്മദ് ഇഖ്ബാലാണ് ഗുരുതര വിശ്വാസ ലംഘനം നടത്തിയത്. കാര്‍ അപകടങ്ങളില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിയ രണ്ട് സ്ത്രീകള്‍ക്ക് നേരെയാണ് ഡോക്ടര്‍-രോഗീബന്ധം തകര്‍ക്കുന്ന അതിക്രമം നടന്നത്. 

റോഡ് അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ പരിശോധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചുമതലപ്പെടുത്തിയ ആളാണ് അയര്‍ലണ്ട് മീത്ത് കൗണ്ടിയില്‍ നിന്നുള്ള 64-കാരനായ ഇഖ്ബാല്‍. 

അയര്‍ലണ്ടനില്‍ ജിപി പാര്‍ട്ണറായിരുന്ന ഇയാള്‍ പതിവായി ഇത്തരം പരിശോധനകള്‍ക്ക് യുകെയിലേക്ക് യാത്ര ചെയ്തിരുന്നു. ന്യൂകാസില്‍, കൗണ്ടി ഡുര്‍ഹാം, സണ്ടര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലാണ് ഇഖ്ബാല്‍ പരിശോധന നടത്തിയിരുന്നത്. 

എന്നാല്‍ ഇത്തരത്തില്‍ പരിശോധനയ്ക്ക് എത്തിയ രണ്ട് സ്ത്രീകള്‍ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക പീഡനം നടത്തിയതെന്ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി വിചാരണയില്‍ പറഞ്ഞു. ലൈംഗിക പീഡന ആരോപണങ്ങള്‍ ഇഖ്ബാല്‍ തള്ളിയെങ്കിലും പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. 

18 മാസത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. ഇനിയൊരിക്കലും മുന്നിലെത്തുന്ന ഒരു ഡോക്ടറെ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംഭവം തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് ഒരു സ്ത്രീ കോടതിയില്‍ മൊഴി നല്‍കി. പരിശോധനയ്ക്കിടെ പെട്ടെന്ന് ഉണ്ടായ പീഡനത്തില്‍ വിറങ്ങലിച്ച് പോയെന്നും സ്ത്രീകള്‍ വെളിപ്പെടുത്തി. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്ത ഇഖ്ബാലിന് രജിസ്‌ട്രേഷന്‍ നഷ്ടപ്പെടാനാണ് സാധ്യത. ഇയാളുടെ ജിപി പാര്‍ട്ണര്‍ഷിപ്പ് റദ്ദാക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.