
















യുകെയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനി ഭര്‍ത്താവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടത്തിയത്. ഒളിക്യാമറ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും മറ്റുള്ള പുരുഷന്മാരുമായി ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് യുവതിയുടെ പരാതി. പത്തുവര്‍ഷത്തെ പ്രണയ ശേഷമാണ് ഇരുവരും വിവാഹിതരായത്. മകളുടെ ഭാവി പരിഗണിച്ചാണ് പരാതി നല്‍കാതെ പീഡനം സഹിച്ചതെന്ന് യുവതി പറയുന്നു.
കുളിമുറിയിലും കിടപ്പുമുറിയിലും ക്യാമറ സ്ഥാപിച്ച് തന്റെ അറിവില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് യുവതി വ്യക്തമാക്കി. കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സമ്മതിക്കാതെ വന്നപ്പോള്‍ മര്‍ദ്ദിച്ചെന്നും ഇത്തരം കാര്യങ്ങള്‍ സാധാരണമെന്ന് തന്റെ വിശ്വസിപ്പിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെന്നും യുവതി പറയുന്നു. മറ്റുള്ള പുരുഷന്മാരുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തതായി ഇവര്‍ മൊഴി നല്‍കി.
ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ടതായി യുവതി പറയുന്നു. മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യം കണ്ടതായും തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവച്ചതായും മനസിലായി. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഫോണില്‍ സംശയകരമായ സന്ദേശങ്ങള്‍ കണ്ടെത്തിയതായും യുവതി പറഞ്ഞു. തെളിവുകള്‍ പുറത്തുവിട്ടാല്‍ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി.
മകളെ ഓര്‍ത്താണ് കൗണ്‍സിലിങിന് പോകാന്‍ ശ്രമം നടത്തിയത്. ഒടുവില്‍ ക്രൂരമായി ആക്രമിച്ചതോടെ നിയമ നടപടിയുമായി മുന്നോട്ട് പോയെന്നും യുവതി വ്യക്തമാക്കി.