CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 43 Seconds Ago
Breaking Now

വിദേശ പൗരന്‍മാര്‍ക്ക് ബെനഫിറ്റ് വിലക്കും; അധികാരം പിടിച്ചാല്‍ നടത്തുന്ന പുതിയ നിയന്ത്രണം പ്രഖ്യാപിച്ച് റിഫോം; വെല്‍ഫെയര്‍ ബില്ലില്‍ 50 ബില്ല്യണ്‍ കുറയ്ക്കും; വൈകല്യങ്ങളുടെ പേരില്‍ പണം വാരിക്കോരി നല്‍കുന്നതിനും വെട്ട്!

2030 തികയുമ്പോള്‍ ബെനഫിറ്റുകള്‍ 407 ബില്ല്യണിലെത്തുമെന്ന പ്രവചനം സത്യമായാല്‍ ബ്രിട്ടന്‍ പാപ്പരായി മാറുമെന്ന് റോബര്‍ട്ട് ജെന്റിക്ക്

റിഫോം ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ വിദേശ പൗരന്‍മാര്‍ക്ക് നല്‍കുന്ന എല്ലാത്തരം ബെഫിറ്റുകളും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടി. ബ്രിട്ടന്റെ ബലൂണ്‍ പോലെ വീര്‍ത്ത വെല്‍ഫെയര്‍ ബില്ലില്‍ 50 ബില്ല്യണ്‍ പൗണ്ടിന്റെ വെട്ടിച്ചുരുക്കല്‍ വരുത്തുമെന്നാണ് റിഫോം പ്രഖ്യാപിച്ചിരിക്കുന്നത്. 

ബ്രിട്ടനിലെ ജോലിക്കാര്‍ നല്‍കുന്ന നികുതിപ്പണം വിദേശത്ത് നിന്നുള്ളവരെ പിന്തുണയ്ക്കാന്‍ നല്‍കുന്നത് മാന്യമല്ലെന്നാണ് റിഫോമിന്റെ നിലപാട്. ഇത് തിരുത്തുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്ക് ബെനഫിറ്റില്‍ നിന്നും വിലക്ക് പ്രഖ്യാപിക്കുന്നത്. 

കുടിയേറ്റക്കാരെ യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്നും വെട്ടുമെന്ന് നേരത്തെ റിഫോം പ്രഖ്യാപിച്ചിരുന്നു. ഗൂര്‍ഖകളെ പോലുള്ള മുന്‍ സൈനികര്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കുകയെന്നാണ് ഫരാഗിന്റെ പാര്‍ട്ടി അറിയിക്കുന്നത്. യുകെയില്‍ സ്ഥിരതാമസമായ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ നല്‍കുന്നതും ഇതോടൊപ്പം ഒഴിവാക്കും. 

ജോബ് സീക്കേഴ്‌സ് അലവന്‍സ്, ഹൗസിംഗ് ബെനഫിറ്റ് എന്നിവയൊന്നും യൂറോപ്യന്‍ പൗരന്‍മാര്‍ക്കും നല്‍കില്ലെന്നാണ് ബ്രക്‌സിറ്റ് കരാറിന്റെ ലംഘനം നടത്തുമെന്ന് റിഫോം പറയുന്നത്. ബ്രസല്‍സ് ഇതിന് തിരിച്ചടി നല്‍കിയാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്താന്‍ സാധ്യതയുള്ള പ്രവാസികള്‍ക്കായി 500 മില്ല്യണ്‍ പൗണ്ട് മാറ്റിവെയ്ക്കുമെന്നും റിഫോം പ്രഖ്യാപിച്ചു. 

2030 തികയുമ്പോള്‍ ബെനഫിറ്റുകള്‍ 407 ബില്ല്യണിലെത്തുമെന്ന പ്രവചനം സത്യമായാല്‍ ബ്രിട്ടന്‍ പാപ്പരായി മാറുമെന്ന് റോബര്‍ട്ട് ജെന്റിക്ക് വാദിക്കുന്നു. വിദേശികള്‍ക്ക് ബെനഫിറ്റ് നല്‍കാന്‍ നാട്ടുകാര്‍ നികുതി നല്‍കുന്ന രീതി ശരിയല്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.