CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 56 Seconds Ago
Breaking Now

കൊള്ളക്കാരും, കൊലയാളികളും ന്യൂനപക്ഷ വംശജര്‍ തന്നെ! ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജനങ്ങളുടെ വിശ്വാസം കേട്ട് ഞെട്ടരുത്; റിഫോമിന് വോട്ട് ചെയ്യുന്നവരാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല!

ബ്രിട്ടനിലെ ജയിലുകളില്‍ 12% തടവുകാരാണ് വിദേശ പൗരന്‍മാരുള്ളത്

ന്യൂനപക്ഷ വംശജരായ ആളുകളാണ് ഏറ്റവും കൂടുതല്‍ കൊലയാളികളെന്ന് വിശ്വസിച്ച് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജനങ്ങള്‍. ബ്രിട്ടനിലുള്ള വിദേശ പൗരന്‍മാരായ കുറ്റവാളികളെ കുറിച്ചുള്ള വിശ്വാസവും യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമാണെന്ന് പഠനത്തില്‍ കണ്ടെത്തി. 

തീവ്രവലത് പാര്‍ട്ടികള്‍ കുറ്റകൃത്യങ്ങളും, വംശീയ ന്യൂനപക്ഷവും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. ഇംഗ്ലണ്ടിലും, വെയില്‍സിലും നടത്തിയ സര്‍വ്വെയില്‍ ശിക്ഷിക്കപ്പെട്ട കൊലയാളികളില്‍ 55% പേരും ന്യൂനപക്ഷ വംശജരാണെന്ന് ചിന്തിക്കുന്നവരുള്ളത്. യഥാര്‍ത്ഥത്തില്‍ 35% പേരാണ് ഈ കുറ്റവാളികള്‍. 

വെള്ളക്കാരായ ആളുകള്‍ ചെയ്യുന്ന കൊലപാതകങ്ങള്‍ കേവലം 45% മാത്രമാണെന്നും ഇവര്‍ ചിന്തിക്കുന്നു. എന്നാല്‍ 64% കൊലപാതകങ്ങളും വെള്ളക്കാരാണ് നടത്തുന്നത്. റിഫോം വോട്ടര്‍മാരാണെങ്കില്‍ ഇതിലും വിദൂരമാണ് യാഥാര്‍ത്ഥ്യം. ഇവര്‍ക്കിടയില്‍ 70% കൊലപാതകികളും വംശീയ ന്യൂനപക്ഷക്കാരാണെന്ന് ചിന്തിക്കുന്നു. 

ബ്രിട്ടനിലെ ജയിലുകളില്‍ 12% തടവുകാരാണ് വിദേശ പൗരന്‍മാരുള്ളത്. എന്നാല്‍ 25% പേരും വിദേശികളാണെന്നാണ് പൊതുജനങ്ങളുടെ ചിന്ത. ലൈംഗിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ കാര്യവും ഇതുപോലെ തന്നെയാണ്. 30 ശതമാനം വിദേശ ലൈംഗിക കുറ്റവാളികളുണ്ടെന്ന് ജനം ചിന്തിക്കുമ്പോള്‍, കേവലം 15% ആളുകളാണ് ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.