CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 47 Seconds Ago
Breaking Now

ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് തൊട്ടാല്‍ പൊള്ളും വില; 40,000 പൗണ്ട് വരെ അധികം ചെലവ്; ഈ പണമുണ്ടെങ്കില്‍ പ്രൈവറ്റ് സ്‌കൂളില്‍ പഠിപ്പിക്കാം?

മുന്‍നിര സ്‌കൂളുകള്‍ക്ക് സമീപത്തെ വീടുകള്‍ക്ക് 40,574 പൗണ്ടാണ് അധികം വേണ്ടിവരുന്നത്

ബ്രിട്ടനിലെ ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകളില്‍ മക്കള്‍ക്ക് പഠിക്കാന്‍ ഒരു സീറ്റ് തരപ്പെടുത്തിയെടുക്കാന്‍ മാതാപിതാക്കള്‍ പാടുപെടാറുണ്ട്. എന്നാല്‍ ഇതിനൊപ്പം ഈ സ്‌കൂളുകള്‍ക്ക് അടുത്ത് ഒരു വീട് തരപ്പെടുത്താനും ഇതേ ബുദ്ധിമുട്ട് നേരിടണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം മുന്‍നിര സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീട് വാങ്ങാന്‍ കൂടുതല്‍ പണച്ചെലവും വരുന്നതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 

ഈ വീടുകള്‍ക്കായി ശരാശരി വിലയേക്കാള്‍ 40,000 പൗണ്ട് അധികം ചെലവ് വരുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ചില പ്രൈവറ്റ് സ്‌കൂള്‍ ഫീസിന് തുല്യമായ തോതിലാണ് എഡ്യൂക്കേഷന്‍ പ്രീമിയം ലഭിക്കുന്ന സ്‌കൂളുകളില്‍ പഠിക്കാനുള്ള തിരക്ക്. 

ടോപ്പ് 50 സ്റ്റേറ്റ് സെക്കന്‍ഡറികളുടെ പട്ടികയില്‍ പെടുന്ന ഒരു സ്‌കൂളിന് സമീപം ശരാശരി പ്രോപ്പര്‍ട്ടി വില 415,791 പൗണ്ടാണ്. ഈ സ്‌കൂളിന് സമീപമുള്ള മറ്റ് പ്രദേശങ്ങളില്‍ 375,217 പൗണ്ടിന് വീട് ലഭിക്കും. യുകെയില്‍ ഉടനീളം മുന്‍നിര സ്‌കൂളുകള്‍ക്ക് സമീപത്തെ വീടുവില പരിശോധിച്ച എസ്‌റ്റേറ്റ് ഏജന്റ് യോപ്പയാണ് ഈ വ്യത്യാസം പുറത്തുവിട്ടത്. 

മുന്‍നിര സ്‌കൂളുകള്‍ക്ക് സമീപത്തെ വീടുകള്‍ക്ക് 40,574 പൗണ്ടാണ് അധികം വേണ്ടിവരുന്നത്. ശരാശരി പ്രൈവറ്റ് സ്‌കൂളുകളുടെ വാര്‍ഷിക ഫീസ് 23,000 പൗണ്ടാണെന്ന് ഗുഡ് സ്‌കൂള്‍സ് ഗൈഡ് പറയുന്നു. 6000 പൗണ്ടില്‍ താഴെ ഈടാക്കുന്ന പ്രൈവറ്റ് സ്‌കൂളുകളുമുണ്ട്. അങ്ങനെയുള്ളപ്പോഴാണ് ഏഴ് വര്‍ഷത്തെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനായി മാതാപിതാക്കള്‍ സമാനമായ തുക സ്‌കൂളിന് അടുത്ത് വീടിനായി ചെലവാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.