
















ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ നിരാശയുടെ പാതാളത്തിലേക്ക് തള്ളിവിടുന്ന കാര്യമാണ് മോര്‍ട്ട്‌ഗേജ് ആപ്ലിക്കേഷന്‍ തള്ളുന്നത്. എന്നാല്‍ ആദ്യം സമീപിച്ച ലെന്‍ഡര്‍ അപേക്ഷ തള്ളിയാലും, എല്ലാം പ്രശ്‌നമാണെന്ന് ചിന്തിക്കാതെ അടുത്ത വഴി നോക്കാനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.
ഒരു ലെന്‍ഡറുടെ നിബന്ധനകള്‍ക്ക് ചേരാത്തതാകാം ചിലപ്പോള്‍ ലോണെടുക്കാന്‍ വരുന്നവരുടെ അപേക്ഷ തള്ളുന്നതിന് പിന്നിലെ പ്രധാന കാരണം. പതിവായുള്ള ഗാംബ്ലിംഗ്, അഫോര്‍ഡബിലിറ്റി പ്രശ്‌നങ്ങള്‍, മോശം ക്രെഡിറ്റ്, സെല്‍ഫ് എംപ്ലോയ്ഡ്, സങ്കീര്‍ണ്ണമായ വരുമാന ശ്രോതസ്സുകള്‍, നിലവിലെ ഉയര്‍ന്ന കടം, ലെന്‍ഡറുടെ സ്റ്റാന്‍ഡേര്‍ഡ് പോളിസിക്ക് പുറത്തുള്ള പ്രോപ്പര്‍ട്ടികള്‍ എന്നിവയാണ് അപേക്ഷ തള്ളുന്നതിന് പിന്നിലെ പ്രധാന കാരണങ്ങള്‍.
ഇപ്പോള്‍ ഓട്ടോമേഷന്‍ വര്‍ദ്ധിച്ചതും അപേക്ഷകള്‍ തള്ളുന്നത് വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. മുന്‍പ് പേയ്‌മെന്റ് വിട്ടുപോയത് പോലുള്ള ചെറിയ കാര്യങ്ങളുടെ പേരില്‍ അപേക്ഷകര്‍ക്ക് നിരാശ തേടിയെത്താറുണ്ട്. എന്നാല്‍ അപേക്ഷ തള്ളിയത് എല്ലാത്തിന്റെയും അവസാനമല്ലെന്ന് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മികച്ച ബ്രോക്കര്‍മാരുടെ ഉപദേശം തേടി ഇതിന് പരിഹാരം കാണാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്.