CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 31 Seconds Ago
Breaking Now

സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം; അഡ്വ. ജാക്‌സന്‍ തോമസ് വീണ്ടും പ്രസിഡന്റ്. ; സൗമ്യ സാം സെക്രട്ടറി, ജോസഫ് ജോര്‍ജ് ട്രഷറര്‍

സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കണ്‍വീനറും മുന്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റുമായ അഡ്വ. ജാക്‌സണ്‍ തോമസ് അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

സൗമ്യ സാമിനെ സെക്രട്ടറിയായും ജോസഫ് ജോര്‍ജിനെ ട്രഷററായും തിരഞ്ഞെടുത്തു. അഡ്വ. സോണ സ്‌കറിയയാണ് വൈസ് പ്രസിഡന്റ്. അനൂപ് തോമസ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കും.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി സോഫിയ ബിജു, ആശ മാത്യു, ലിസ്മി തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ബിനു ജോസഫും സേഫ്ഗാര്‍ഡിംഗ് ഓഫീസറായി നൈസി ആന്റണിയും, ഓഡിറ്റായി അഡ്വ.ബിജുആന്റണി യും ചുമതലയേറ്റു.

എലീന, മഞ്ജു, ഫെബി, സുജ, ജോബി എന്നിവര്‍ സോണ്‍ ലീഡര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാക്‌സന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി കൂടുതല്‍ ഐക്യവും ഊര്‍ജവും ദിശാബോധവും  നല്‍കുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.