CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 18 Seconds Ago
Breaking Now

വര്‍ണാഭമായ പരിപാടികളുമായി ഓണാഘോഷം ഗംഭീരമാക്കി ടോണ്ടന്‍ മലയാളികള്‍

സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി നൃത്ത-സംഗീത പരിപാടികളും വേദിയില്‍ അരങ്ങേറി.

ഓണാഘോഷം കൊണ്ടാടി ടോണ്ടന്‍ മലയാളി അസോസിയേഷന്‍. ഉച്ചയ്ക്ക് 12മണിയ്ക്ക് ഓണസദ്യയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് വൈകിട്ട് മൂന്നുമണിയോടെ 30 ഓളം വനിതകള്‍ അണിനിരന്ന മെഗാ തിരുവാതിര നടന്നു. ഓണാഘോഷത്തിലെ ഏറ്റവും ആകര്‍ഷകമായ ഒന്നായി ചാറ്റല്‍ മഴയെ പോലും അവഗണിച്ച് അംഗങ്ങള്‍ നടത്തിയ മെഗാ തിരുവാതിര.

പിന്നീട് ആവേശം നിറഞ്ഞ വടംവലി മത്സരവും മ്യൂസിക്കല്‍ ചെയര്‍ മത്സരവും നടന്നു

വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സെക്രട്ടറി വിനു വിശ്വനാഥന്‍ നായര്‍ സ്വാഗതം ആശംസിച്ചു ജെതീഷ് പണിക്കര്‍ അധ്യക്ഷ പ്രസംഗം നടത്തി. ചടങ്ങില്‍ ഫാ. ഷാജി എബ്രഹാം പരിക്കപ്പള്ളി മുഖ്യാതിഥിയായിരുന്നു. ജിസിഎസ്സി, എ ലെവല്‍ പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ച കുട്ടികളെ ചടങ്ങില്‍ ആദരിച്ചു.

വൈസ് പ്രസിഡന്റ് മഞ്ജുള സിജന്‍ പരിപാടിയുടെ ഭാഗമായ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി നൃത്ത-സംഗീത പരിപാടികളും വേദിയില്‍ അരങ്ങേറി.

ട്രഷര്‍ ബീറ്റ്‌സിന്റെ ഗാനങ്ങളും വിവിധ ഗ്രൂപ്പ് ഡാന്‍സുകളും ക്ലാസിക്കല്‍ ഡാന്‍സും ഫ്യൂഷന്‍ ഡാന്‍സും ശ്രദ്ധേയമായി ടോണ്ടന്‍ മലയാളി അസോസിയേഷന്‍ നൃത്യ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും കുട്ടികളുടെ നൃത്തപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.