CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 51 Seconds Ago
Breaking Now

ടീച്ചേഴ്‌സിനായി 'പണം കായ്ക്കുന്ന' മരം കുലുക്കി ലേബര്‍; അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ദ്ധന പൂര്‍ണ്ണമായി അനുവദിച്ച് ഗവണ്‍മെന്റ്; യൂണിയനുകളെ തൃപ്തിപ്പെടുത്തി പണിമുടക്ക് ഒഴിവാക്കാനെന്ന് വിമര്‍ശനം

അധ്യാപകര്‍ക്ക് ശമ്പളവര്‍ദ്ധന നല്‍കാനുള്ള പണത്തിന്റെ പകുതി സ്‌കൂളുകളുടെ ബജറ്റില്‍ നിന്നും കണ്ടെത്തണമെന്നായിരുന്നു നിലപാട്

ടീച്ചേഴ്‌സിന് ശമ്പളവര്‍ദ്ധന പൂര്‍ണ്ണമായി അനുവദിക്കാന്‍ 500 മില്ല്യണ്‍ പൗണ്ട് കൂടി അധികം അനുവദിച്ച് എഡ്യൂക്കേഷന്‍ സെക്രട്ടറി. സമരഭീഷണി മുഴക്കിയിരുന്ന അധ്യാപക യൂണിയനുകള്‍ക്ക് മുന്നിലാണ് ലൂസി പവല്‍ കീഴടങ്ങിയത്. 

ഈ വര്‍ഷം 3.5 ശതമാനവും, അടുത്ത വര്‍ഷം 3 ശതമാനവും വരുന്ന ശമ്പളവര്‍ദ്ധന പൂര്‍ണ്ണമായി അനുവദിക്കാന്‍ മുഴുവന്‍ ഫണ്ടും അനുവദിക്കേണ്ടതില്ലെന്ന മുന്‍ ലേബര്‍ തീരുമാനത്തില്‍ നിന്നുമാണ് എഡ്യൂക്കേഷന്‍ സെക്രട്ടറി പിന്‍വാങ്ങിയത്.

അധ്യാപകര്‍ക്ക് ശമ്പളവര്‍ദ്ധന നല്‍കാനുള്ള പണത്തിന്റെ പകുതി സ്‌കൂളുകളുടെ ബജറ്റില്‍ നിന്നും കണ്ടെത്തണമെന്നായിരുന്നു നിലപാട്. ബാക്കിയുള്ള പണം അധിക ഗവണ്‍മെന്റ് ഫണ്ടിംഗ് വഴി നല്‍കാമെന്നായിരുന്നു ആലോചന. എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഓട്ടം സീസണില്‍ സമരത്തിന് ഇറങ്ങാന്‍ തങ്ങളുടെ 5 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ബാലറ്റ് നടത്തുമെന്ന് നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിരുന്നു. 

ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വഴി ലാഭം കണ്ടെത്തി ഈ വര്‍ഷത്തെ വര്‍ദ്ധനയ്ക്ക് ഫണ്ട് കണ്ടെത്താമെന്ന് ലൂസി പവല്‍ എന്‍ഇയുവിന് അയച്ച കത്തില്‍ വ്യക്തമാക്കി. ഇതിനായി 500 മില്ല്യണ്‍ പൗണ്ട് ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു. പുതിയ നീക്കത്തോടെ സമരം ഒഴിവാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 




കൂടുതല്‍വാര്‍ത്തകള്‍.