
















അത്ഭുത കാഴ്ചകളുടെ ആകെ തുകയാണ് മെന്റലിസ്റ്റ് അനന്തുവിന്റെ സീക്രട്ടറ്റ് ലെറ്റര്‍ എന്ന മെന്റലിസം ഷോ. പ്രൊഫഷണല്‍ മെന്റലിസ്റ്റും മജീഷ്യനുമായ അനന്തു സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളിലും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ്. ഇപ്പോഴിതാ അനന്തവുന്റെ ഷോ യുകെയിലെ സ്വിന്‍ഡണില്‍ ഇന്ന് നടക്കും.
സ്വിന്‍ഡനിലെ മെക്കയില്‍ ഇന്നാണ് പ്രോഗ്രാം നടക്കുന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ ദി സീക്രട്ട് ലെറ്റര്‍ എന്ന മെന്റലിസം ഷോയുടെ രണ്ടാം സീസണാണ് യുകെ പര്യടനത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. മെന്റലിസം, മൈന്‍ഡ് റീഡീംഗ്, മാജിക്, സൈക്കോളജിക്കല്‍ ഇല്യൂഷന്‍, പ്രവചനാതീതമായ പ്രകടനങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയ അവതരണമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
മെന്റലിസത്തിനും മൈന്‍ഡ് റീഡിംഗിന്റെയും വിസ്മയ ലോകം നേരിട്ട് അനുഭവിക്കാന്‍ അവസരമൊരുക്കുന്ന ഈ ഷോ മലയാളി പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.
യുകെയിലെ സ്വന്‍ഡണില്‍ വരുന്ന ആദ്യ മെഗാഷോയുടെ ഏതാനും ടിക്കറ്റുകള്‍ കൂടി ബാക്കിയുണ്ട്. നിങ്ങള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാം
https://www.themeridianevent.co.uk/#event
യുകെ മലയാളികള്‍ക്ക് മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിക്കാന്‍ അനന്തു എത്തുകയാണ്. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ഷോയുടെ മുഖ്യ സ്പോണ്‍സറാണ്.