CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 10 Seconds Ago
Breaking Now

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് 14 കാരന്‍ ; പെണ്‍കുട്ടിയ്ക്ക് കഴുത്തിലും മുഖത്തും ഗുരതര മുറിവ്

ബ്രിസേ്റ്റാള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരു വര്‍ഷത്തെ റഫറല്‍ ഉത്തരവും മൂന്നു വര്‍ഷത്തെ നിയന്ത്രണ ഉത്തരവുമാണ് വിധിച്ചത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 14 വയസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ വച്ച് നിരവധി തവണ കുത്തി പരിക്കേല്‍പ്പിച്ചു. യുകെയിലെ ഗ്ലോസ്റ്റര്‍ഷെയറിലാണ് സംഭവം. കഴിഞ്ഞ ഡിസംബറിലാണ് പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇതു നിരസിച്ചതോടെ പ്രതി വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ഇവളെ നിരന്തരം ശല്യം ചെയ്യാനും പിന്തുടരാനും തുടങ്ങി. ഒടുവില്‍ കൊലപാതക ശ്രമത്തിലേക്കെത്തി.

മാര്‍ച്ച് 15നാണ് സിരന്‍സെസ്റ്ററിലെ ഒരു കടയ്ക്ക് സമീപം മുന്‍കൂട്ടി കാത്തുനിന്ന പ്രതി പെണ്‍കുട്ടി കടയിലേക്ക് പ്രവേശിക്കുന്നത് കണ്ട് പിറകെ ചെയ്യുന്നത്. തന്റെ ജീന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും തുരുതുരാ കുത്തുകയുമായിരുന്നു. പെണ്‍കുട്ടി ജീവനുവേണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വിട്ടില്ല. ഈ സമയം കടയുടമ ആക്രമിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അക്രമി അയാളെയും കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി അടുത്ത വീട്ടിലേക്ക് ഓടി വിവരം അറിയിക്കുകയായിരുന്നു.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തിലും മുഖത്തും ഗുരുതരമായി മുറിവേറ്റു. ശരീരത്തില്‍ ചതവും ഉണ്ടായിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ബ്രിസേ്റ്റാള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരു വര്‍ഷത്തെ റഫറല്‍ ഉത്തരവും മൂന്നു വര്‍ഷത്തെ നിയന്ത്രണ ഉത്തരവുമാണ് വിധിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ഇളവ് നല്‍കിയത്.




കൂടുതല്‍വാര്‍ത്തകള്‍.