CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 18 Seconds Ago
Breaking Now

കൂടത്തിലില്‍ ഇല്ലാതായത് ഒരു കുടുംബത്തിലെ 7 പേര്‍; കാര്യസ്ഥന്റെ അറസ്റ്റില്‍ നിര്‍ണായകമായത് ബ്രെയിന്‍ മാപ്പിങ്ങ് ; നൂറുകോടിയോളം രൂപ വിലയുള്ള സ്വത്ത് തട്ടിയെടുക്കാനുള്ള ക്രൂരതയെന്ന് സംശയം

കൂടത്തില്‍ തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരാവകാശികളാകേണ്ട ഏഴുപേരാണ് 15 വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

തിരുവനന്തപുരം കരമന കൂടത്തില്‍ കുടുംബത്തിലെ അസ്വാഭാവിക മരണങ്ങളില്‍ നിര്‍ണായക വഴിതിരിവാണുണ്ടായിരിക്കുന്നത്. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ നടത്തിയ ആസൂത്രിത ശ്രമങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വര്‍ഷങ്ങളായി തെളിവുകളുടെ അഭാവത്തില്‍ നീണ്ടുപോയ കേസില്‍, ബ്രെയിന്‍ മാപ്പിംഗിലൂടെ ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

15 വർഷത്തിനിടെ 7 മരണം: ബ്രെയിൻ മാപ്പിങ്ങിൽ തെളിഞ്ഞ് കരമന കൂടത്തിൽ കുടുംബ  കൊലപാതകം; കാര്യസ്ഥൻ അ‌റസ്റ്റിൽ | Mysterious deaths in Karamana Koodathil  family: Murders ...

കൂടത്തില്‍ തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരാവകാശികളാകേണ്ട ഏഴുപേരാണ് 15 വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഗോപിനാഥന്‍ നായര്‍-സുമതിയമ്മ ദമ്പതികള്‍ക്ക് മൂന്നു മക്കള്‍; ജയബാലകൃഷ്ണന്‍ നായര്‍, ജയപ്രകാശ്, ജയശ്രീ. ഇതില്‍ ജയപ്രകാശും ജയശ്രീയും ചെറുപ്പത്തില്‍ മരിച്ചു. മൂന്നുപേരും വിവാഹം കഴിച്ചിട്ടില്ല. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമതി അമ്മ, മക്കളായ ജയബാലകൃഷ്ണന്‍നായര്‍, ജയപ്രകാശ്, ജയശ്രീ, വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, നാരായണന്‍ നായരുടെ മകന്‍ ജയമാധവന്‍ നായര്‍ എന്നിവരുടെ മരണമാണ് സംശയത്തിന്റെ നിഴലിലുണ്ടായിരുന്നത്. ജയമാധവന്‍ നായരുടെ മരണത്തില്‍ മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.

ഇതില്‍ അവസാനത്തെ അവകാശിയായിരുന്ന ജയമാധവന്‍ നായരുടെ മരണം 2017 ഏപ്രില്‍ രണ്ടിനാണ് സംഭവിച്ചത്. ജയമാധവനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നുമായിരുന്നു കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ നല്‍കിയ മൊഴി. എന്നാല്‍ തൊട്ടടുത്തുള്ള ആശുപത്രി ഒഴിവാക്കി ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതിലും, മരണത്തില്‍ ഒപ്പമുണ്ടായിരുന്നവരുടെ മൊഴികളിലെ വൈരുധ്യത്തിലും നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.

നൂറുകോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കൂടത്തില്‍ കുടുംബത്തിനുണ്ടായിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ള ജയമാധവന്‍ നായരെ സ്വാധീനിച്ചും വ്യാജരേഖകളും വില്‍പത്രങ്ങളും ചമച്ചും ഈ സ്വത്തുക്കള്‍ രവീന്ദ്രന്‍ നായരും ചില ബന്ധുക്കളും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. നാട്ടുകാരനായ അനിലും ബന്ധുവായ പ്രസന്നകുമാരിയും നല്‍കിയ പരാതികളെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായത്. തുടക്കത്തില്‍ തെളിവുകളുടെ കുറവ് കാരണം അന്വേഷണം പ്രതിസന്ധിയിലായെങ്കിലും, പിന്നീട് സിബിഐ അന്വേഷണ ആവശ്യവും ശക്തമായ സമ്മര്‍ദങ്ങളും ഉണ്ടായതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയായ 'ബ്രെയിന്‍ മാപ്പിംഗ്' കേസന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറുകയും, ജയമാധവന്‍ നായരുടെ മരണം കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് രവീന്ദ്രന്‍ നായരുടെ അറസ്റ്റ് ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.