CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 9 Minutes 23 Seconds Ago
Breaking Now

വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറ് വയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദ്ദനം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

അവശയായി നടക്കാന്‍ കഴിയാതിരുന്ന കുഞ്ഞിനെ അമ്മയും മുത്തശ്ശിയും ചേര്‍ന്നാണ് ആശുപത്രിയിലാക്കുന്നത്. കുഞ്ഞ് കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റുവെന്നാണ് ഇരുവരും ഡോക്ടറോട് പറഞ്ഞത്.

നെയ്യാറ്റിന്‍കരയില്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയ്ക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. റിപ്പോര്‍ട്ടര്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പാറശ്ശാല എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം തേടി.

നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങരയില്‍ ഇന്ന് രാവിലെയാണ് ആറ് വയസ്സുള്ള കുഞ്ഞിനെ സ്വന്തം അമ്മ അതിക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. തന്റെ മൊബൈല്‍ ഫോണിലെ വാട്സ്ആപ്പ് അക്കൗണ്ട് മകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് അമ്മ ശോഭ കുഞ്ഞിനെ മര്‍ദ്ദിച്ച് അവശയാക്കിയത്. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

അവശയായി നടക്കാന്‍ കഴിയാതിരുന്ന കുഞ്ഞിനെ അമ്മയും മുത്തശ്ശിയും ചേര്‍ന്നാണ് ആശുപത്രിയിലാക്കുന്നത്. കുഞ്ഞ് കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റുവെന്നാണ് ഇരുവരും ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ശരീരമാസകലമുള്ള മുറിവുകളും മുഖത്തെ സാരമായ പരിക്കും ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ കുഞ്ഞിനോട് വിവരങ്ങള്‍ ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് അമ്മ മര്‍ദ്ദിച്ചുവെന്ന വിവരം കുട്ടി പറയുന്നത് തടിക്കഷ്ണം ഉപയോഗിച്ച് അടിച്ചുവെന്നും കുഞ്ഞ് ഡോക്ടറോട് വെളിപ്പെടുത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.