CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 53 Seconds Ago
Breaking Now

70 ന്റെ നിറവില്‍ കേരളം ; ലണ്ടന്‍ കേരള ഹൗസില്‍ ആഘോഷങ്ങളുമായി എംഎയുകെ

ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് പരിപാടികള്‍ നടക്കുക.

കേരളപിറവി ദിനം പ്രവാസലോകത്തും വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി മലയാളി അസോസിയേഷന്‍ ഓഫ് യുണൈറ്റഡ് കിങ്ഡം. വരുന്ന നവംബര്‍ ഒന്നിന് കേരളം ഔദ്യോഗികമായി എഴുപതാം പിറവി ആഘോഷിക്കുമ്പോള്‍, ലണ്ടനിലെ മലയാളികളും ആഘോഷത്തിനൊരുങ്ങുകയാണ്.

'നമ്മുടെ വേരുകള്‍ കടലുകള്‍ താണ്ടിയെങ്കിലും, നമ്മുടെ സ്വത്വം ഒരിടത്തും മാറിമറിഞ്ഞിട്ടില്ല' എന്ന സന്ദേശവുമായി നവംബര്‍ ഒന്നിന് ഞായറാഴ്ച ലണ്ടനിലെ കേരള ഹൗസില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് പരിപാടികള്‍ നടക്കുക.

ഏഴ് പതിറ്റാണ്ടിന്റെ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും അടയാളപ്പെടുത്തുന്ന ചടങ്ങില്‍ യുകെ മലയാളികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സംഗീതം, നൃത്തം, കവിത ആലാപനം തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകും. 'കേരള ഡിസ്‌കവറി ക്വിസ്' മത്സരമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കുട്ടികളില്‍ നാടിന്റെ സംസ്‌കാരവും ചരിത്രവും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം, പ്രവാസികളുടെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്ന 'കമ്മ്യൂണിറ്റി സംഭാഷണങ്ങളും' ചടങ്ങിന്റെ ഭാഗമായി നടക്കും.

ചായസല്‍ക്കാരത്തോടും സൗഹൃദ സംഭാഷണങ്ങളോടും കൂടി അവസാനിക്കുന്ന ഈ ഒത്തുചേരല്‍ പ്രവാസികള്‍ക്ക് പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കാനുമുള്ള വേദിയായി മാറും.

ഈ ചരിത്രപരമായ ആഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി എം.എ.യു.കെ ഭാരവാഹികള്‍ അറിയിച്ചു.

 

സ്ഥലത്തിന്റെ വിലാസം

 

Kerala House, 671 Romford Road, London E12 5AD

 




കൂടുതല്‍വാര്‍ത്തകള്‍.