CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 55 Minutes Ago
Breaking Now

യുണൈറ്റഡ് സ്‌കോട്ട്ലാന്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം ; ജെയിംസ് മാത്യു പ്രസിഡന്റായും സെക്രട്ടറിയായി അബീസണ്‍ ജോസും ട്രഷററായി ഷിബു സേവ്യറും തെരഞ്ഞെടുക്കപ്പെട്ടു

യുണൈറ്റഡ് സ്‌കോട്ട്ലാന്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.സ്‌കോട്ട്ലാന്‍ഡിലുടനീളം പടര്‍ന്നുപന്തലിച്ച 20 അംഗ അസോസിയേഷനുകളുടെ അടിയുറച്ച പ്രാതിനിധ്യത്തോടെ, ഇവിടുത്തെ മലയാളി മനസ്സുകളുടെ അവിഭാജ്യ ഘടകമായി 'ഉസ്മ'.എന്ന സംഘടന വളര്‍ന്നിരിക്കുന്നു.

സ്‌കോട്ട്ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി മുന്നേറുന്ന സംഘടനയുടെ 2026-28 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. അംഗ അസോസിയേഷനുകളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍, സ്‌കോട്ട്ലാന്‍ഡിലെ പൊതുവേദികളില്‍ തങ്ങളുടെ നേതൃത്വപാടവവും കര്‍മ്മശേഷിയും തെളിയിച്ച പ്രഗല്ഭരായ വ്യക്തിത്വങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

സംഘടനയുടെ നവസാരഥികളായി പ്രസിഡന്റായി ജെയിംസ് മാത്യു (Glasgow), സെക്രട്ടറിയായി അബീസണ്‍ ജോസ് (Livingston), ട്രഷററായി ഷിബു സേവ്യര്‍ (Falkirk) എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും അധികാരമേറ്റു. സ്‌കോട്ട്ലാന്‍ഡ് മലയാളി സമൂഹത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ് ഈ നേതൃമാറ്റം.

 




കൂടുതല്‍വാര്‍ത്തകള്‍.