CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 27 Seconds Ago
Breaking Now

ശമ്പളവര്‍ദ്ധനവില്‍ 'കൊടുംചതി'! എന്‍എച്ച്എസിന് കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഹെല്‍ത്ത് യൂണിയനുകള്‍; 2027/28 വര്‍ഷത്തേക്ക് ഗവണ്‍മെന്റ് ഓഫര്‍ കേവലം 2.4% വര്‍ദ്ധന; നഴ്‌സുമാരെ എന്‍എച്ച്എസില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ആര്‍സിഎന്‍

ഇതിലേറെ വര്‍ദ്ധന നല്‍കണമെങ്കില്‍ രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കുറയ്‌ക്കേണ്ടി വരുമെന്നാണ് വാദം

എന്‍എച്ച്എസിന് കൂടുതല്‍ സമരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഉള്‍പ്പെടെ ഹെല്‍ത്ത് യൂണിയനുകള്‍. പണപ്പെരുപ്പം റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ ഇതിലും ഏറെ താഴെ ശമ്പളവര്‍ദ്ധന ഓഫര്‍ പ്രഖ്യാപിച്ചാണ് ഗവണ്‍മെന്റ് ആരോഗ്യ പ്രവര്‍ത്തകരെ ചൊടിപ്പിക്കുന്നത്. 2027/28 സാമ്പത്തിക വര്‍ഷത്തേക്ക് കേവലം 2.4 ശമ്പളവര്‍ദ്ധനവാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. 

ഗവണ്‍മെന്റ് ഓഫറിനെതിരെ രൂക്ഷമായാണ് നഴ്‌സുമാരും, ഡോക്ടര്‍മാരും, മറ്റ് ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍മാരും പ്രതികരിക്കുന്നത്. കൊടുംചതിയാണ് കാണിച്ചിരിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിച്ചു. കൂടുതല്‍ വര്‍ദ്ധന താങ്ങാന്‍ കഴിയില്ലെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയറും, എന്‍എച്ച്എസ് ഇംഗ്ലണ്ടും, എന്‍എച്ച്എസ് പേ റിവ്യൂ ബോഡിയെ അറിയിച്ചത്. 

ഇതിലേറെ വര്‍ദ്ധന നല്‍കണമെങ്കില്‍ രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കുറയ്‌ക്കേണ്ടി വരുമെന്നാണ് വാദം. ഓരോ 0.5 ശതമാനം വര്‍ദ്ധനവും ശമ്പള ബില്ലില്‍ 750 മില്ല്യണ്‍ പൗണ്ട് കൂട്ടിച്ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. പണപ്പെരുപ്പം 2026 ആഗസ്റ്റില്‍ 3.1 ശതമാനത്തിലാണ്. ആഗോള സമ്മര്‍ദങ്ങള്‍ മൂലം ഇത് വീണ്ടും ഉയരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്. 

നാല് വര്‍ഷത്തിനിടെ 15 തവണ സമയം ചെയ്ത് റസിഡന്റ് ഡോക്ടര്‍മാര്‍ 35.2 ശതമാനം വര്‍ദ്ധന നേടിയിട്ടും നിലവിലെ നാമമാത്ര വര്‍ദ്ധനയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കൂടുതല്‍ സമരങ്ങള്‍ വരുമെന്ന് ബിഎംഎ മുന്നറിയിപ്പ് നല്‍കി. അതേസമയം ചെറിയ ശമ്പളവര്‍ദ്ധന സ്വീകരിച്ച് സേവനത്തിലേക്ക് മടങ്ങിയെത്തിയ നഴ്‌സുമാരുടെ അവസ്ഥ പുതിയ വര്‍ദ്ധനയ്ക്ക് ശേഷവും മോശമായി തുടരും. 

2026-ല്‍ 3.5 ശതമാനം ശമ്പളവര്‍ദ്ധന മാത്രമാണ് നല്‍കിയത്. 2027/28 വര്‍ഷത്തേക്ക് 2.4 ശതമാനം മാത്രമേ സാധിക്കൂവെന്നത് നഴ്‌സിംഗ് ജീവനക്കാരോടുള്ള ചതിവാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു. 'ഞങ്ങളുടെ ആയിരക്കണക്കിന് അംഗങ്ങള്‍ രോഷാകുലരാകും. പുതിയ പ്രധാനമന്ത്രി ഞങ്ങളെ പിന്തുണയ്ക്കുമെന്നാണ് കരുതിയത്, പക്ഷെ അദ്ദേഹവും മുന്‍പുള്ളവരെ പോലെ തന്നെയാണ്. എന്‍എച്ച്എസിന് ആവശ്യമുള്ള നഴ്‌സുമാരെ നിലനിര്‍ത്തുന്നതില്‍ മന്ത്രിമാര്‍ക്ക് സംശയമുണ്ട്', അവര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.