CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 13 Minutes 41 Seconds Ago
Breaking Now

'ബാച്ച്ലര്‍ പാര്‍ട്ടി Deux' ലെ ശ്രീനാഥ് ഭാസിയുടെ പോസ്റ്റര്‍ പുറത്ത്

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി Deux'- ലെ ശ്രീനാഥ് ഭാസിയുടെ പോസ്റ്റര്‍ പുറത്ത്. ഭാസി അവതരിപ്പിക്കുന്ന സേവി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ആരേയും കൂസാതെ നില്‍ക്കുന്ന ഭാസിയെ ആണ് പോസ്റ്ററില്‍ കാണാനാവുന്നത്. അടുത്തിടെ നടന്‍ ടൊവിനോ തോമസിന്റെയും നസ്ലന്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബര്‍ 19 -നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം ആരാധകര്‍ കാത്തിരിക്കുകയാണ്.

നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.