CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 52 Minutes 24 Seconds Ago
Breaking Now

'കുഞ്ഞിനെ വിട്ട് ജിമ്മില്‍ പോകാന്‍ തോന്നിയില്ല, ഞാനൊരു വീട്ടമ്മയായി' ; സ്വര ഭാസ്‌കര്‍

പ്രസവശേഷം ജീവിതത്തിലുണ്ടായ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. കുഞ്ഞ് ജനിച്ചതോടെ വലിയ വ്യക്തിത്വ പ്രതിസന്ധി നേരിടേണ്ടി വന്നെന്നും തന്റെ ജീവിതത്തിലെ മുന്‍ഗണനകള്‍ മാറിയെന്നും താരം വെളിപ്പെടുത്തി.

കരിയറിന് വലിയ പ്രാധാന്യം നല്‍കിയിരുന്ന തനിക്ക് കുഞ്ഞിന്റെ ജനനത്തോടെ ജീവിതം തന്നെ മാറിയെന്ന് സ്വര പറഞ്ഞു. മകളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ആദ്യ രണ്ട് വര്‍ഷത്തോളം വീടിന് പുറത്തിറങ്ങാന്‍ പോലും താല്‍പര്യം തോന്നിയിരുന്നില്ലെന്നും താരം വ്യക്തമാക്കി. കുഞ്ഞിനെ വിട്ട് മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കേണ്ടതിന്റെ ബുദ്ധിമുട്ടാണ് പ്രസവശേഷം ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കാതിരുന്നതിന് ഒരു കാരണമെന്നും സ്വര പറഞ്ഞു.

മാതൃത്വത്തിന് ശേഷം വീട്ടമ്മയായി മാറിയതും മുന്‍കാല ഫെമിനിസ്റ്റ് നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ചും താരം സംസാരിച്ചു. ജീവിതകാലം മുഴുവന്‍ കരിയറിനും വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരുന്ന തനിക്ക് പുതിയ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം വേണ്ടിവന്നു. ഈ മാറ്റങ്ങള്‍ക്കിടയില്‍ 'റിവേഴ്‌സ് ഫെമിനിസം ഗില്‍റ്റ്' എന്ന കുറ്റബോധവും അനുഭവപ്പെട്ടതായി സ്വര വെളിപ്പെടുത്തി.

പ്രസവാനന്തര കാലഘട്ടവുമായി ബന്ധപ്പെട്ട വിഷാദാവസ്ഥകളിലൂടെയും കടന്നുപോയതായി താരം പറഞ്ഞു. ഈ അനുഭവങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനും ഏറെക്കാലമെടുത്തെന്നും പ്രൊഫഷണല്‍ സഹായം തേടിയെന്നും സ്വര വ്യക്തമാക്കി. ഇപ്പോഴും തെറാപ്പി തുടരുന്നുണ്ടെന്നും എന്‍ഡോക്രൈനോളജിസ്റ്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.