CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 32 Seconds Ago
Breaking Now

നെല്‍സന്റെ കമെന്റ് ബോക്സില്‍ അതൃപ്തി വ്യക്തമാക്കി മോഹന്‍ലാല്‍ ആരാധകര്‍

ജയിലര്‍ 2 ആദ്യ ദിന പ്രദര്‍ശനത്തിന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ തൃപ്തരല്ലായിരുന്നു. താരത്തിന് കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യാനില്ലാതെ പോയതായിരുന്നു പലരെയും വിഷമത്തിലാക്കിയത്. മോഹന്‍ലാലിന് ചിത്രത്തില്‍ അഞ്ച് ലുക്കുണ്ടായിരുന്നുവെന്നും ട്രെയ്ലറിലെ രംഗമടക്കം കട്ട് ചെയ്തെന്നും പറഞ്ഞുകൊണ്ട് ചിത്രത്തിലെ മോഹന്‍ലാലിന്റെ സ്റ്റൈലിസ്റ്റ് പങ്കുവെച്ച പോസ്റ്റും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഇപ്പോഴിതാ സംവിധായകന്‍ നെല്‍സന്റെ കമന്റ് ബോക്സില്‍ തങ്ങളുടെ അരിശം തീര്‍ക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. രജിനിക്കൊപ്പവും അനിരുദ്ധിനൊപ്പവും നില്‍ക്കുന്ന ഫോട്ടോയുടെ അടിയിലാണ് മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങളും സ്റ്റിക്കറുകളും വച്ച് കമന്റ് ഇടുന്നത്. മോഹന്‍ലാലിന്റെ ഫോട്ടോ പങ്കുവെച്ചും താരത്തെ പോലെയുള്ള അഭിനേതാവിനോട് ചെയ്തത് മോശമായെന്നുമുള്ള കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

മലയാളികള്‍ മാത്രമല്ല തമിഴ്നാട്ടില്‍ നിന്നും നിരവധി ആളുകള്‍ ട്രെയിലറില്‍ കാണിച്ച രംഗം എവിടെയെന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജയിലറിന്റെ ആദ്യ ഭാഗത്തില്‍ മോഹന്‍ലാല്‍ ചെയ്ത മാത്യു എന്ന കഥാപാത്രം കുറച്ച് സമയത്തേക്കാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും സെപ്പറേറ്റ് ഫാന്‍ബേസ് തന്നെയുണ്ടായിരുന്നു. രണ്ടാം ഭാഗത്തില്‍ താരത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. 12 കോടിയോളമായിരുന്നു ജയിലര്‍ 2വിന് കേരളത്തില്‍ ഓപ്പണിങ് ദിനത്തില്‍ കളക്ഷനായി ലഭിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.