CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 24 Minutes 24 Seconds Ago
Breaking Now

ദൃശ്യം 3' ഹിന്ദി പതിപ്പിനെ പ്രശംസിച്ച് മോഹന്‍ലാല്‍; ക്ലൈമാക്‌സ് മികച്ചതെന്ന് താരം

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വലിയ നേട്ടം കൈവരിച്ച ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ 'ദൃശ്യം'. രാജ്യത്തിനകത്തും പുറത്തുമായി ഏറ്റവും കൂടുതല്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ഈ ക്രൈം ത്രില്ലര്‍ ഫ്രാഞ്ചൈസി. തിയറ്ററില്‍ എത്തിയ ഒന്നും മൂന്നും പതിപ്പുകള്‍ വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും (ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ രണ്ടാം പതിപ്പ് ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു) ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ച പ്രേക്ഷകപ്രീതി മലയാളത്തില്‍ മൂന്നാം ഭാഗത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ കഥയില്‍ വ്യത്യാസത്തോടെയെത്തിയ ദൃശ്യം 3 ഹിന്ദി റീമേക്ക് ആ ജനപ്രീതി സ്വന്തമാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ ഹിന്ദി ദൃശ്യം 3-യെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ഞാന്‍ ദൃശ്യം: ദ കണ്‍ക്ലൂഷന്‍ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിഷേക് പഥക്, കുമാര്‍ മംഗത് പഥക്, അജയ് ദേവ്ഗണ്‍, കൂടാതെ ചിത്രത്തിന്റെ എല്ലാ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. വളരെ നന്നായി ചെയ്തു', എന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.