CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 24 Minutes 15 Seconds Ago
Breaking Now

മകള്‍ അലംകൃതയുടെ ജനനശേഷം പൃഥ്വിയുടെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു ; മല്ലിക സുകുമാരന്‍

നടന്‍ പൃഥ്വിരാജ് സുകുമാരന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. മകള്‍ അലംകൃതയുടെ ജനനശേഷമാണ് പൃഥ്വിരാജിന്റെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ വന്നതെന്നും, പണ്ട് താന്‍ അവനെ 'ജാഡ' കുറയ്ക്കാന്‍ ഉപദേശിച്ചിരുന്നുവെന്നും മല്ലിക സുകുമാരന്‍ പറയുന്നു

'പൃഥ്വിക്ക് വന്ന മാറ്റം എടുത്തുപറയേണ്ടതാണ്. അലംകൃത വന്നതിന് ശേഷമാണ് പൃഥ്വി ഒരുപാട് മാറിയത്. അതിന് മുന്നേയൊക്കെ അവന്റെ സ്വഭാവം ഇപ്പോഴത്തേത് പോലെയല്ല. പണ്ട് പലരും പറയുമായിരുന്നു, ഇന്ദ്രന്‍ എന്നെപ്പോലെയും പൃഥ്വി സുകുവേട്ടനെപ്പോലെയുമാണെന്ന്. ഞാന്‍ ഇത് അവനോട് പറഞ്ഞിട്ടുമുണ്ട്. മോനെ, നീ നിന്റെ ജാഡ ഒന്ന് കുറച്ചേക്ക്, അത് മനപൂര്‍വമല്ല എന്ന് അമ്മക്കറിയാമെന്ന്. ഇപ്പോള്‍ ഒരു നാലു കൊല്ലമായി അവന്‍ എല്ലാവരോടും നല്ല സ്നേഹത്തിലാണ് പെരുമാറാറുള്ളത്. സ്വന്തം മക്കള്‍ വളര്‍ന്ന് വരുമ്പോള്‍ എല്ലാവരും പഠിച്ചോളും. അലംകൃത വളര്‍ന്നു വന്നപ്പോഴാണ് പൃഥ്വിയില്‍ ഇങ്ങനെയൊരു മാറ്റമുണ്ടായത്. എല്ലാവരുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാകുമെന്നേ എനിക്ക് പറയാനാകുള്ളൂ,' മല്ലിക സുകുമാരന്‍ പറയുന്നു.

'ആണ്ടിലൊരിക്കല്‍ എന്റെ കൂടെ അമ്പലത്തില്‍ വന്നാലോ, എന്തെങ്കിലും ഫങ്ഷന് വന്നാലോ സംസാരിക്കുന്ന രീതി മാറി. മറ്റേത് കുടുംബത്തിലെ എല്ലാവര്‍ക്കും പരാതിയായിരുന്നു. പൃഥ്വിരാജ് ഞങ്ങളുടെ ബന്ധുവാണെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. ഒരു ഫോട്ടോയെടുക്കാന്‍ അവസരം താ കുഞ്ഞമ്മേ എന്ന് പറയുമായിരുന്നു. നമ്മളെ കാണാന്‍ വരുന്നവരോട് വാ മക്കളേ എന്ന് പറയുമ്പോള്‍ അത് അവര്‍ക്കൊരു സന്തോഷമാണ്. നമ്മള്‍ കൊമ്പത്തേ ആളയതു കൊണ്ടല്ല അവര്‍ വരുന്നത്. അവരുടെ മനസില്‍ ഒരു കുളിര്‍മയാണ്. ഇപ്പോള്‍ ഒരു പരിധിവരെ മാറിയിട്ടുണ്ട്.

പണ്ട് ഞാന്‍ രാജുവിനെ ശാസിച്ചിരുന്നു. നീ ഇച്ചിരി ജാഡ കാണിക്കുന്നുണ്ടേ, പൊന്നുമോനേ അത് വേണ്ടാ എന്ന്. മനപ്പൂര്‍വ്വമല്ലെന്ന് അമ്മയ്ക്ക് അറിയാം. പക്ഷെ കാണുന്നവര്‍ക്ക് അത് മനസിലാകില്ല. നാലഞ്ച് കൊല്ലമായി രാജു എല്ലാവരോടും സ്നേഹത്തോടെ പെരുമാറാറുണ്ട്. സ്വന്തം മക്കള്‍ വലുതാകുമ്പോള്‍ അങ്ങനെയാണ്'' എന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.