CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 28 Seconds Ago
Breaking Now

നെടുമ്പാശേരി അപകടത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള പരാമര്‍ശം വളച്ചൊടിച്ചു; രൂക്ഷ പ്രതികരണവുമായി മഞ്ജു പിള്ളയും മകളും

നെടുമ്പാശേരി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മൂന്ന് യുവാക്കളെക്കുറിച്ച് നടത്തിയ പരാമര്‍ശം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്ന് നടി മഞ്ജു പിള്ള. മകള്‍ ദയ സുജിത്തിന്റെ വ്‌ലോഗില്‍ അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ 'ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ' എന്ന കുറിപ്പോടെ മഞ്ജു പിള്ള രംഗത്തെത്തി.

അപകടത്തില്‍ കൊല്ലപ്പെട്ട യുവതികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മൂന്ന് പേരും ഒരുമിച്ച് യാത്ര ചെയ്തതും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെങ്കില്‍ അതും തെറ്റാണെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍, അവര്‍ എന്തിന് പുറത്തിറങ്ങി എന്നതല്ല, ഒരേ വാഹനത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തത് എന്തിനാണെന്നാണ് ചോദിക്കേണ്ടതെന്നും മഞ്ജു വ്യക്തമാക്കി. മതത്തിന്റെ പേരില്‍ യുവതികളുടെ യാത്രയെ ചോദ്യം ചെയ്യുന്നതിനെയും താരം വിമര്‍ശിച്ചു.

മഞ്ജുവിന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. അതേസമയം, വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി മകള്‍ ദയ സുജിത്തും രംഗത്തെത്തി. തന്നെക്കുറിച്ച് എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നും കുടുംബത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്നും ദയ വ്യക്തമാക്കി. അമ്മ പറഞ്ഞതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ദയ സമൂഹമാധ്യമത്തില്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.