CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 4 Seconds Ago
Breaking Now

സ്‌കൂള്‍ കായിക മേളയിലെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന ആരോപണം ഉന്നയിച്ച അധ്യാപകന്‍ അറസ്റ്റില്‍

എറണാകുളം പെരുമ്പാവൂര്‍ ക്രാരിയേലി പാറക്കല്‍ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂര്‍ ക്രാരിയേലി പാറക്കല്‍ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍നിന്നുള്ളതാണെന്ന വ്യാജേന, ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിലൂടെ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. മേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മനഃപൂര്‍വം വ്യാജ വാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിച്ചു എന്നാണ് കുന്ദമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലുള്ളത്.

പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്താനും മേളയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചതിനെ തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.