
















ശ്രീനാരായണീയ ദര്‍ശനങ്ങളെ പിന്തുടരുന്ന ആളാണോ വെള്ളാപ്പള്ളി എന്ന പി ജയരാജന്റെ വിമര്‍ശനത്തിനു മറുപടിയുമായി എസ്എന്‍ഡിപി യോ?ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശശന്‍. പി ജയരാജന്റെ വിമര്‍ശനം വ്യക്തിപരമെന്നും സിപിഐഎമ്മിന്റേതല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാണിച്ചു. പി ജയരാജന്റെ വിമര്‍ശനം അന്ധന്‍ ആനയെ കണ്ടത് പോലെയാണെന്നും അതു പറയാന്‍ അദ്ദേഹത്തിന് ഒരു അവകാശവുമില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. പിണറായിക്ക് പി ജയരാന്റെ അഭിപ്രായം ഇല്ലല്ലോയെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാണിച്ചു.
വിമര്‍ശിച്ചു വിമര്‍ശിച്ച് പി ജയരാജന്റെ തട്ടകത്തില്‍ പാര്‍ട്ടി എവിടെ കിടക്കുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എന്നും പാര്‍ട്ടിയ്ക്കകത്ത് നിന്ന് പാര്‍ട്ടിയെ വിമര്‍ശിച്ചല്ലേ ജയരാജന്‍ മുന്നോട്ടുപോകുന്നത്. പി ജയരാജന്‍ എന്നും പാര്‍ട്ടിക്ക് അകത്തുനിന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍. തോറ്റതിന് ന്യായങ്ങള്‍ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം എസ്എന്‍ഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ട് കിട്ടിയത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
താന്‍ ഹിന്ദുവാണെന്നും എന്നാല്‍ ഹിന്ദുത്വത്തിന്റെ കാലാള്‍പ്പടയായി പിന്നോക്കക്കാരെ കൊണ്ട് കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. അത് പി ജയരാജന്റെ തെറ്റായ ധാരണയാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. പി ജയരാജനെ സംവാദത്തിന് ക്ഷണിക്കുന്നുവെന്നും തെറ്റ് തിരുത്തി കൊടുക്കാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. പി ജയരാജന്റെ ഉത്പന്നം കൈത്തറി ലക്ഷക്കണക്കിനാണ് താന്‍ കൊണ്ട് നടന്ന് വിറ്റത്. അന്നൊന്നും പി ജയരാജന്‍ ഒരു ആക്ഷേപവും ഉന്നയിച്ചില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. പിണറായി വിജയന്‍ വിമര്‍ശിച്ചോ എങ്കില്‍ താന്‍ സമ്മതിക്കാം. തുപോലുള്ള വാപ്പിളക്കുകള്‍ പറയുന്നത് താന്‍ കാര്യമാക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താറായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. സര്‍ക്കാരിന് മൈനസ് മാര്‍ക്കിടാറായില്ല. ബാലാരിഷ്ടതകള്‍ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ മുരളീധരന്‍ പുത്തരിയില്‍ കല്ലു കടിച്ച ആളാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. ആദ്യം തന്നെ സെക്രട്ടറിയെ മാറ്റാന്‍ നോക്കി. മാറിയില്ല. വീണിടത്ത് കിടന്നു ഉരുളുകയല്ലേ. കെ മുരളീധരന്‍ പ്രായോഗികമായി ആലോചിച്ച് പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. കുറച്ച് അപാകത ഉണ്ടായിട്ടുണ്ട്. തുടക്കമല്ലേ കാത്തിരുന്നു കാണാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.