CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 24 Seconds Ago
Breaking Now

ചേരാനെല്ലൂര്‍ അപകടം: 17-കാരന്റെ അച്ഛനായ ജഡ്ജിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കേസുമായി ബന്ധപ്പെട്ട് ജഡ്ജിയെ ആലുവ കമ്പനിപ്പടിയിലെ ഫ്‌ലാറ്റിലെത്തി പൊലീസ് ചോദ്യം ചെയ്തു. തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നല്‍കിയത്.

ചേരാനെല്ലൂരില്‍ 17-കാരന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍, വാഹനവുമായി പുറത്തിറങ്ങിയ 17കാരന്റെ അച്ഛനായ അഡീഷണല്‍ മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് പോര്‍ട്ട്‌ഫോളിയോ ജഡ്ജ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. മകന്‍ അപകടം ഉണ്ടാക്കിയ ഉടന്‍, ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങാതെ പൊലീസ് സ്റ്റേഷനില്‍ പോയത് തെറ്റാണെന്നാണ് കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യത്തിലും തുടര്‍ന്നുള്ള നടപടികളിലും ഇന്ന് തീരുമാനമുണ്ടായേക്കും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ജഡ്ജിയെ ആലുവ കമ്പനിപ്പടിയിലെ ഫ്‌ലാറ്റിലെത്തി പൊലീസ് ചോദ്യം ചെയ്തു. തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നല്‍കിയത്. ഇതിനിടെ, മുന്‍പ് വാഹനമോടിച്ചതിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി 17-കാരന്‍ സ്വന്തം ഇന്‍സ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തതായും വിവരമുണ്ട്. പ്രതിയായ 17-കാരന് 25 വയസ്സ് വരെ ലൈസന്‍സ് എടുക്കുന്നത് വിലക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം എംവിഡി നടപടി സ്വീകരിക്കും. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ആര്‍സി സസ്‌പെന്‍ഡ് ചെയ്യും.

ഇതിനിടെ എഡിജിപി പി. വിജയന്‍ ഇന്ന് കൊച്ചിയിലെത്തും. ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ വൈകിട്ട് 4 മണി മുതല്‍ വീണ്ടും സമരത്തിലേക്ക് കടക്കുമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചിരുന്നു. ഇന്നലെ രാത്രി വരെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നുവെങ്കിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചതിനെ തുടര്‍ന്ന് രാത്രി 9 മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.