CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 26 Minutes 45 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവം ബ്രിസ്റ്റോള്‍ കാര്‍ഡിഫ്, ലീഡ്‌സ്, സൗത്താംപ്ടണ്‍ റീജിയണല്‍ മത്സരങ്ങള്‍ ഇന്ന്, കാന്റര്‍ബറി റീജിയണ്‍ മത്സരങ്ങള്‍ ഞായറാഴ്ച്ച

ബര്‍മിംഗ്ഹാം ; ഒമ്പതാമത് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങളില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ്, ലീഡ്‌സ്, സൗത്താംപ്ടണ്‍ റീജിയണല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. നാളെ നടക്കുന്ന കാറ്റര്‍ബറി റീജിയണ്‍ മത്സരങ്ങള്‍ കഴിയുന്നതോടുകൂടി  റീജിയണ്‍തല മത്സരങ്ങളും പൂര്‍ത്തിയാകും.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും മത്സരങ്ങള്‍ കൃത്യ സമയത്തുതന്നെ തുടങ്ങുന്നതുമാണെന്ന് സംഘാടക സമിതിക്ക് വേണ്ടി റീജിയണല്‍ കോര്‍ഡിനേറ്റേഴ്സ് അറിയിച്ചിട്ടുണ്ട് .

ഓരോ റീജിയണില്‍ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷന്‍ റീജിയണല്‍ കലോത്സവ കോര്‍ഡിനേറ്റര്‍സ് നവംബര്‍ 2 ന് മുമ്പ് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് ഗ്രൂപ്പില്‍ നിന്നും റീജിയണല്‍ തലത്തില്‍ ഒന്നാം സമ്മാനം നേടുന്ന മത്സരാര്‍ത്ഥികളാണ് രൂപതാ മത്സരത്തിന് യോഗ്യത നേടുന്നത് . നവംബര്‍ 21 ന് ലീഡ്‌സ് റീജിയണിലെ സ്‌കെന്തോര്‍പ്പില്‍ വച്ച് രൂപതാതല മത്സരങ്ങള്‍ നടത്തപ്പെടുമെന്നും ബൈബിള്‍ ആപ്പോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍ (പി ആര്‍ ഓ )




കൂടുതല്‍വാര്‍ത്തകള്‍.