CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 5 Seconds Ago
Breaking Now

ഹോം സെക്രട്ടറിയുടെ പ്രഖ്യാപനം കേട്ട് കുടിയേറ്റക്കാര്‍ സന്തോഷിക്കാന്‍ വരട്ടെ! കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തിയാല്‍ സെറ്റില്‍മെന്റ് സ്റ്റാറ്റസ് റദ്ദാക്കാം; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ടോറി നേതാവ് ബാഡെനോക്

ലേബര്‍ എംപിമാരില്‍ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് ഇളവുകള്‍ വന്നത്

ബ്രിട്ടന്റെ പുതിയ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ നിന്നും തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍. ആ ആശ്വാസത്തിന് മുകളിലേക്ക് ആശങ്കയുടെ വിത്തുവിതച്ചിരിക്കുകയാണ് ടോറി നേതാവ് കെമി ബാഡെനോക്. 

ലേബറിന്റെ മാറിയ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ വഴി ബ്രിട്ടനില്‍ താമസിക്കാന്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കുന്ന കുടിയേറ്റക്കാര്‍ക്ക് മുന്നിലേക്കാണ് ടോറി നേതാവിന്റെ ഭീഷണി വരുന്നത്. ഭാവിയില്‍ ആവശ്യമായി വന്നാല്‍ ഈ സ്റ്റാറ്റസ് ടോറി ഗവണ്‍മെന്റ് പിന്‍വലിക്കുമെന്ന് ബാഡെനോക് വെളിപ്പെടുത്തി. 

രാജ്യത്തിനായി 'നെറ്റ് കോണ്‍ട്രിബ്യൂഷന്‍' നല്‍കാന്‍ പരാജയപ്പെടുന്ന വിദേശ ജോലിക്കാരുടെ ഐഎല്‍ആര്‍ റദ്ദാക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് നേതാവ് വ്യക്തമാക്കുന്നത്. കുറഞ്ഞ വരുമാനം നേടുന്ന കുടിയേറ്റക്കാര്‍ ഐഎല്‍ആര്‍ നേടുന്നത് തടയുമെന്ന മുന്‍ വാഗ്ദാനം നടപ്പാക്കുന്നത് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ഉപേക്ഷിച്ചെന്നും ബാഡെനോക് കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ ഇടതിനെ കൂടെനിര്‍ത്തി തെരഞ്ഞെടുപ്പ് നടത്താനാണ് ആന്‍ഡി ബേണ്‍ഹാം ഹോം സെക്രട്ടറിയുടെ കര്‍ശന നീക്കങ്ങള്‍ ഉപേക്ഷിച്ചതെന്നും അവര്‍ ആരോപിച്ചു. 

ഐഎല്‍ആര്‍ ലഭിക്കാനുള്ള കാത്തിരിപ്പ് നീട്ടുമ്പോള്‍ അതില്‍ നിന്നും 3 ലക്ഷത്തോളം വരുന്ന കെയര്‍ വര്‍ക്കര്‍മാര്‍ക്കും, അവരുടെ ഡിപ്പന്‍ഡന്റ്‌സിനും ഇളവ് നല്‍കിയാണ് മഹ്മൂദ് ഇമിഗ്രേഷന്‍ പദ്ധതി പുതുക്കിയത്. ലേബര്‍ എംപിമാരില്‍ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് ഇളവുകള്‍ വന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.