CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 47 Minutes 5 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയരും; ലക്ഷങ്ങള്‍ക്ക് റീമോര്‍ട്ട്‌ഗേജ് ഷോക്ക്; ഈയാഴ്ചത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനം മോര്‍ട്ട്‌ഗേജ് വിപണിക്ക് നിര്‍ണ്ണായകം

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് മാറ്റിയിട്ടില്ല

2.3 മില്ല്യണ്‍ യുകെ കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുത്തനെ ഉയരാന്‍ ഒരുങ്ങുന്നു. 2027-ല്‍ ഇത്രയേറെ കുടുംബങ്ങളുടെ ഫിക്‌സഡ് റേറ്റ് ഡീലുകളുടെ കാലാവധി അവസാനിക്കുന്നതോടെയാണ് ഇത്. ഈയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. 

നിലവിലെ 3.75 ശതമാനത്തില്‍ നിന്നും ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റ് 4 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബറില്‍ യുകെ പണപ്പെരുപ്പം 3.5 ശതമാനമായി വളര്‍ന്നതോടെ ഇത് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 

അടുത്ത 12 മാസത്തില്‍ ഏതാനും തവണ പലിശ കൂടുമെന്നാണ് കരുതുന്നത്. ഇതോടെ ഉയര്‍ന്ന എനര്‍ജി, ഭക്ഷ്യ വിലകള്‍ മൂലം ഞെരുക്കത്തിലായ ജനങ്ങള്‍ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദത്തിലേക്ക് വീഴുമെന്ന് ഉറപ്പാണ്. 

ഈ വര്‍ഷം അവസാനത്തോടെ ആയിരക്കണക്കിന് പേരുടെ ഫിക്‌സഡ് കോണ്‍ട്രാക്ടുകള്‍ അവസാനിക്കും. ജൂലൈ മുതല്‍ ഡിസംബര്‍ വരെ 700,000 പേര്‍ക്ക് പുതിയ റേറ്റുകളിലേക്ക് മാറേണ്ടതായി വരുമെന്നാണ് കണക്ക്. അടുത്ത വര്‍ഷം 2.3 മില്ല്യണ്‍ കുടുംബങ്ങളുടെ ഫിക്‌സഡ് ഡീലുകളും അവസാനിക്കുമെന്ന് യുകെ ഫിനാന്‍സ് ഡാറ്റ പറയുന്നു. 

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് മാറ്റിയിട്ടില്ല. എന്നാല്‍ ഈ വര്‍ഷം മിഡില്‍ ഈസ്റ്റ് യുദ്ധത്തോടെ എനര്‍ജി വില ഉയര്‍ന്നതും, പണപ്പെരുപ്പവും ചേര്‍ന്ന് കളിമാറ്റുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.