CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 40 Seconds Ago
Breaking Now

ചില കുടിയേറ്റക്കാര്‍ക്ക് യുകെ സെറ്റില്‍മെന്റിന് 10 വര്‍ഷവും, അതിലേറെയും കാത്തിരിക്കണം! നിര്‍ണ്ണായക തീരുമാനവുമായി ഹോം സെക്രട്ടറി; പ്രഖ്യാപനം തിങ്കളാഴ്ച

കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇളവ് , മറ്റ് പ്രൊഫഷണുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സെറ്റില്‍മെന്റിന് കാത്തിരിക്കേണ്ടി വരുമെന്നതാണ് അവസ്ഥ

അടുത്ത തിങ്കളാഴ്ച യുകെയിലെ കുടിയേറ്റക്കാരെ സംബന്ധിച്ച് നിര്‍ണ്ണായക ദിവസമാണ്. ഏറെ കാത്തിരുന്ന ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ ഇമിഗ്രേഷന്‍ നിയമപരിഷ്‌കാരങ്ങള്‍ തിങ്കളാഴ്ച സഭയില്‍ അവതരിപ്പിക്കും. 

നിയമപരമായി യുകെയില്‍ പ്രവേശിച്ചവര്‍ക്ക് സെറ്റില്‍മെന്റ് അനുവദിക്കാന്‍ എത്രത്തോളം കാത്തിരിക്കണമെന്നത് സംബന്ധിച്ചാണ് നിര്‍ണ്ണായക തീരുമാനം വരുക. ഭൂരിഭാഗം കുടിയേറ്റക്കാര്‍ക്കും 10 വര്‍ഷവും, ചിലര്‍ക്ക് 15 വര്‍ഷവും വരെ സെറ്റില്‍മെന്റിന് കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. 

യുകെയില്‍ നിലവില്‍ ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ 15 വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവരുമെന്നതാണ് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കുന്ന വിഷയം. പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തേടിയ അഭിപ്രായസ്വരൂപണത്തിലെ പ്രതികരണങ്ങള്‍ ഹോം സെക്രട്ടറി എംപിമാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. 

യുകെയില്‍ നിലവില്‍ ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇളവ് ലഭിക്കുമെങ്കിലും, മറ്റ് പ്രൊഫഷണുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സെറ്റില്‍മെന്റിന് ഏറെ കാത്തിരിക്കേണ്ടി വരുമെന്നതാണ് അവസ്ഥ. ഒരു പോയിന്റ് ബേസ്ഡ് സിസ്റ്റത്തിലൂടെ ലോക്കല്‍ കമ്മ്യൂണിറ്റിക്ക് സംഭാവന നല്‍കുന്ന നിയമപരമായി കുടിയേറിവര്‍ക്ക് സെറ്റില്‍മെന്റ് കാത്തിരിപ്പ് കുറഞ്ഞും കിട്ടും. 




കൂടുതല്‍വാര്‍ത്തകള്‍.