
















ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി നടന്ന ലീഡ്സ് റീജിയണല്‍ കലോത്സവത്തില്‍ ന്യൂകാസില്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി റോസറി മിഷന് ഓവര്‍ ഓള് ചാംപ്യന്‍ഷിപ് കരസ്ഥമാക്കി .

മിഡില്‍സ്ബറോ മാര്‍ത്തോമാ ശ്ലീഹാ മിഷന് , ഷെഫീല്‍ഡ് സെന്റ് മറിയം ത്രേസ്യ മിഷന് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . മിഡില്‍സ്ബറോ ട്രിനിറ്റി കോളേജില്‍ നടന്ന കലോത്സവം ലീഡ്സ് റീജിയണല്‍ കോഡിനേറ്റര്‍ റെവ ഫാ ജോജോ പ്ലാപ്പള്ളില്‍ സി എം ഐ നടത്തിയ ബൈബിള്‍ പ്രതിഷ്ഠയോടെയാണ് ആരംഭിച്ചത് , തുടര്‍ന്ന് നടന്ന ഉത്ഘാടന സമ്മേളനത്തില്‍ ആതിഥേയ മിഷനായ മാര്‍ത്തോമാ ശ്ലീഹാ മിഷന് ഡയറക്ടര്‍ റെവ ഫാ ആന്‍ഡ്രൂസ് ചെതലന്‍ , റീജിയണിലെ മറ്റ് മിഷന് ഡയറക്ടര്‍മാര്‍ ,ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ദീപം ണ് തെളിയിച്ച് ഉത്ഘാടനം നിര്‍വഹിച്ചു . തുടര്‍ന്ന് വിവിധ വേദികളിലായി നടന്ന മത്സരങ്ങളില്‍ വിവിധ മിഷനുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ചു .


റെവ ഫാ ജോസ് അന്ത്യാളം, റെവ ഫാ സജി തോട്ടത്തില്‍ റെവ ഫാ സെബാസ്റ്റ്യന്‍ നെടുംപുറത്ത് ,ഫാ ജോയല്‍ പണ്ടാരപ്പറമ്പില്‍ ,റെവ ഫാ തോമസ് വാലുമ്മേല്‍ ,റെവ ഫാ ജോം കിഴക്കേകരോട്ട് .റെവ ജോസഫ് പിണക്കാട്ട് എന്നിവരും സന്നിഹിതരായിരുന്നു . ലീഡ്സ് റീജിയണല്‍ കോഡിനേറ്റര്‍ ഫാ ജോജോ പ്ലാപ്പള്ളില്‍ ,റീജിയണല്‍ ബൈബിള്‍ കലോത്സവം കോഡിനേറ്റര്‍ റെവ ഫാ ആന്‍ഡ്രൂസ് ചെ ത ലന് , ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഡിനേറ്റര്‍ ജോണ്‍ കുര്യന് .ജോയിന്റ് കോഡിനേറ്റര്‍ ജിമ്മിച്ചന്‍ ജോര്‍ജ് , റീജിയണല്‍ ബൈബിള്‍ കലോത്സവം കോഡിനേറ്റര്‍ ജിനു പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പാസ്റ്ററല്‍ കൌണ്‍സില്‍ ജോയിന്റ് സെക്രെട്ടറി ജോളി മാത്യു , രൂപത പി ആര് ഓ ഷൈമോന്‍ തോട്ടുങ്കല്‍ , വിമല്‍ ജോസ് ,ജെറിന് ജോയ്സ് ,അലക്സ് ഞാവള്ളില്‍ ,നിഖില്‍ വര്‍ഗീസ് ,സോയി ജോസഫ് ,സിനി ജേക്കബ് ,അനില്‍ ജോസ് എന്നിവരുള്‍പ്പെടുന്ന വിപുലമായ കലോത്സവ കമ്മറ്റിയാണ് കലോത്സവത്തിന് നേതൃത്വം നല്‍കിയത് .

ഷൈമോന്‍ തോട്ടുങ്കല്‍