CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Seconds Ago
Breaking Now

ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ കുരുക്കില്‍ രക്ഷപ്പെട്ടത് വിദേശ കെയര്‍ വര്‍ക്കേഴ്‌സ് മാത്രം; യുകെയിലെത്തിയ എഞ്ചിനീയര്‍മാര്‍ മുതല്‍ ഷെഫുമാര്‍ക്ക് വരെ ഐഎല്‍ആറിന് നാളുകളേറെ വേണം

ചില പൊതുമേഖലാ ജോലികള്‍ ചെയ്യുന്നവര്‍ക്കും അഞ്ച് വര്‍ഷത്തിന് ശേഷം ഐഎല്‍ആറിന് അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷത്തെ ഇമിഗ്രേഷന്‍ പ്ലാനുകളില്‍ വെള്ളം ചേര്‍ത്ത ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ നടപടി കെയര്‍ വര്‍ക്കര്‍മാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ആശ്വാസം നല്‍കി. എന്നാല്‍ എഞ്ചിനീയര്‍മാര്‍ മുതല്‍ ഷെഫുമാര്‍ വരെയുള്ള മറ്റ് പ്രൊഫഷണുകളില്‍ പെട്ട വിദേശ പൗരന്‍മാര്‍ക്ക് ഇത് ആശ്വാസത്തിനുള്ള വക നല്‍കിയില്ല. 

യുകെയില്‍ പെര്‍മനന്റ് സെറ്റില്‍മെന്റ് നേടുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്ന നിയമങ്ങളില്‍ നിന്നും ഹോം സെക്രട്ടറി പിന്നോട്ട് പോയിട്ടില്ല. മറിച്ച് ഇതിന്റെ കടുപ്പം കുറയ്ക്കുകയാണ് ചെയ്തത്. കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ കുറഞ്ഞ വേതനം കൈപ്പറ്റുന്ന ജോലിക്കാര്‍ക്ക് സെറ്റില്‍മെന്റിന് 15 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഒറിജിനല്‍ പദ്ധതി. ഇത് 10 വര്‍ഷമാക്കി ചുരുക്കുകയാണ് ചെയ്തത്. 

കെയര്‍ വര്‍ക്കര്‍മാര്‍ ചുരുങ്ങിയത് 25,000 പൗണ്ട് വരുമാനം നേടുകയും, 2025 മേയിന് മുന്‍പ് യുകെയില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐഎല്‍ആര്‍ യോഗ്യത ലഭിക്കുമെന്നതാണ് പ്രധാന മാറ്റം. കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എളുപ്പവഴി കാണിച്ചെങ്കിലും മറ്റ് പ്രൊഫഷണലുകളില്‍ പെട്ടവര്‍ക്ക് ഈ സുരക്ഷ നല്‍കുന്നില്ല. 

എഞ്ചിനീയര്‍മാര്‍, ഷെഫ്, ആര്‍ക്കിടെക്ട് തുടങ്ങിയ പ്രൊഫഷണലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന വരുമാന പരിധി നേടുന്നില്ലെങ്കില്‍ പുതിയ പദ്ധതി പ്രകാരം 10 വര്‍ഷമാണ് കാത്തിരിക്കേണ്ടി വരിക. 50,000 പൗണ്ടില്‍ കൂടുതല്‍ ശമ്പളവും, രാജ്യത്തെ ഹെല്‍ത്ത് കെയര്‍, എഡ്യൂക്കേഷന്‍ മേഖലകള്‍ക്ക് സംഭാവനകളും നല്‍കിയവര്‍ക്ക് ഐഎല്‍ആര്‍ അഞ്ച് വര്‍ഷത്തില്‍ തന്നെ ലഭിക്കും. 

കൂടാതെ സൈക്കോതെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ചില്‍ഡ്രന്‍സ് നഴ്‌സ്, ഡെന്റല്‍ പ്രാക്ടീഷനേഴ്‌സ്, മിഡ്‌വൈഫറി നഴ്‌സ് തുടങ്ങിയ പൊതുമേഖലാ ജോലികള്‍ ചെയ്യുന്നവര്‍ക്കും 50,000 പൗണ്ടില്‍ താഴെയാണ് വരുമാനമെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ഐഎല്‍ആറിന് അപേക്ഷിക്കാം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.