CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 58 Seconds Ago
Breaking Now

ഇലകള്‍ പൊഴിയും കാലത്ത് ബ്രിട്ടനില്‍ മഞ്ഞുവീഴും! യുകെയിലേക്ക് ഐസ് നിറഞ്ഞ കാലാവസ്ഥ വരുമെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

തുടര്‍ച്ചയായി മൂന്ന് കൊടുങ്കാറ്റുകള്‍ ശക്തമായ മഴയാണ് രാജ്യത്ത് എത്തിച്ചത്

ഇലകള്‍ പൊഴിയുന്ന ഓട്ടം സീസണില്‍ ബ്രിട്ടനില്‍ മഞ്ഞും, തണുപ്പും തേടിയെത്തുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ശൈത്യകാല സാഹചര്യങ്ങള്‍ ബ്രിട്ടനില്‍ ശക്തമാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. 

ആര്‍ട്ടിക്കിന് മുകളിലെ പോളാര്‍ വോര്‍ടെക്‌സ് ദുര്‍ബലമാകുന്നതാണ് തണുപ്പ് കാലാവസ്ഥയെ യൂറോപ്പിലേക്കും, നോര്‍ത്ത് അമേരിക്കയിലേക്കും എത്തിക്കുന്നത്. ഈ വര്‍ഷം സാധാരണയിലും നേരത്തെയാണ് ഇതിന്റെ വരവ്. 

നവംബറില്‍ മഞ്ഞുവീഴ്ച ഉണ്ടായാലും അത്ഭുതം വേണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.  മെറ്റ് ഓഫീസിന്റെ ദീര്‍ഘകാല പ്രവചനങ്ങള്‍ പ്രകാരം യുകെയില്‍ വിന്ററിന് കൊടുങ്കാറ്റോടെയാണ് തുടക്കം കുറിയ്ക്കുക. സീസണിന്റെ അവസാനത്തോടെയാകും ഇത് ശക്തി പ്രാപിക്കുകയെന്നും കരുതിയിരുന്നു. A swirling vortex of winds known as the polar vortex has unexpectedly weakened and now threatens to bring icy weather to Britain

എന്നാല്‍ പോളാര്‍ വോര്‍ടെക്‌സ് തടസ്സം സൃഷ്ടിച്ചതോടെ തണുപ്പ് കാലാവസ്ഥ മുന്‍പ് പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്നാണ് വ്യക്തമാകുന്നത്. ഇതിനകം മൂന്ന് കൊടുങ്കാറ്റുകള്‍ യുകെയെ തേടിയെത്തിയതോടെ തണുപ്പ് കാലാവസ്ഥ വ്യാപകമായിട്ടുണ്ട്. 

തുടര്‍ച്ചയായി മൂന്ന് കൊടുങ്കാറ്റുകള്‍ ശക്തമായ മഴയാണ് രാജ്യത്ത് എത്തിച്ചത്. കനത്ത കാറ്റ് സ്‌കോട്ട്‌ലണ്ട് ഉള്‍പ്പെടെ മേഖലകളില്‍ നാശം വിതയ്ക്കുകയും ചെയ്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.