CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 11 Seconds Ago
Breaking Now

ചേഞ്ചിംഗ് റൂം ട്രാന്‍സ് ജീവനക്കാര്‍ ഉപയോഗിക്കുന്നതിന് എതിരെ കേസ് കൊടുത്ത നഴ്‌സുമാര്‍ക്ക് വധഭീഷണി; ട്രാന്‍സ് അവകാശങ്ങളെ പിന്തുണച്ചില്ലെങ്കില്‍ 'കൊല്ലും'; അന്വേഷണം ആരംഭിച്ച് പോലീസ്

ഭീഷണി മുഴക്കിയെന്ന് കരുതുന്ന വ്യക്തിയെ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്

ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാര്‍ ചേഞ്ചിംഗ് റൂം ഉപയോഗിക്കുന്നത് തടയാന്‍ കേസിന് പോയ നഴ്‌സുമാര്‍ക്ക് എതിരെ വധഭീഷണി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ട്രാന്‍സ് അവകാശങ്ങളെ പിന്തുണച്ചില്ലെങ്കില്‍ ആശുപത്രിയിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുണ്ട്. 

ഈ വര്‍ഷമാണ് ബ്രിട്ടന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ നഴ്‌സുമാര്‍ അനുകൂല വിധി നേടിയെടുത്തത്. ഇമെയിലായാണ് ഭീഷണി എത്തിയത്. വലിയൊരു കറിക്കത്തിയുടെ ചിത്രവും ഇമെയിലില്‍ അറ്റാച്ച് ചെയ്തിരുന്നു. ഇതൊരു തമാശയല്ലെന്നും, നഴ്‌സുമാര്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ മേല്‍വിലാസം അറിയാമെന്നും ഭീഷണി കത്തില്‍ വ്യക്തമാക്കിയിരുന്നു. 

നഴ്‌സുമാര്‍ രൂപം നല്‍കിയ ജെന്‍ഡര്‍-ക്രിട്ടിക്കല്‍ ട്രേഡ് യൂണിയന്‍ ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിലും ഈ വ്യക്തി ഭീഷണി സന്ദേശങ്ങള്‍ നല്‍കി. വധഭീഷണി വന്നതോടെ ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ആശപത്രിയില്‍ നിന്നും മൂന്ന് എന്‍എച്ച്എസ് ജീവനക്കാരെ സുരക്ഷാ ഗാര്‍ഡുകളാണ് അവരുടെ കാറുകളിലേക്ക് എത്തിച്ചത്. മറ്റ് ഏഴ് പേര്‍ പോലീസ് നടപടി കൈക്കൊള്ളുന്നത് വരെ ജോലിക്ക് ഹാജരായില്ല. 

ഭീഷണി മുഴക്കിയെന്ന് കരുതുന്ന വ്യക്തിയെ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഇരകള്‍ക്ക് കൃത്യമായി വിവരം നല്‍കിയില്ലെന്ന് പരാതിയുണ്ട്. നഴ്‌സുമാര്‍ വെള്ളിയാഴ്ച ജോലിയില്‍ മടങ്ങിയെത്തി. പോലീസ് നടപടിക്ക് ഇത്രയും സമയം വേണ്ടിവന്നത് ഞെട്ടിച്ചതായി ഡാര്‍ലിംഗ്ടണ്‍ നഴ്‌സിംഗ് യൂണിയന്‍ പ്രസിഡന്റ് ബെതാനി ഹച്ചിസണ്‍ പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.