CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 55 Minutes 3 Seconds Ago
Breaking Now

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ബേസ് റേറ്റ് 4 ശതമാനത്തില്‍; മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുത്തനെ ഉയരും; ഫിക്‌സഡ് റേറ്റുള്ളവര്‍ രക്ഷപ്പെടും

ഈയാഴ്ച ആദ്യം പുതിയ ഫിക്‌സഡ് ഡീലുകളുടെ നിരക്കുകള്‍ കുറയ്ക്കാന്‍ ഹാലിഫാക്‌സ്, ബാര്‍ക്ലേസ്, നേഷന്‍വൈഡ് പോലുള്ളവര്‍ തയ്യാറായിരുന്നു

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പലിശ നിരക്കുകള്‍ 4 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കും. 

എന്നിരുന്നാലും ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ നിലവിലെ 8.5 മില്ല്യണ്‍ ഭവനഉടമകള്‍ക്ക് തല്‍ക്കാലത്തേക്ക് ഈ നിരക്ക് വര്‍ദ്ധനവിനെ ഭയക്കേണ്ടതില്ല. നിലവിലെ ഡീല്‍ അവസാനിക്കുന്നിടത്തോളം പ്രതിമാസ തിരിച്ചടവുകള്‍ സമാനമായ നിലയില്‍ തുടരും. എന്നാല്‍ ഫിക്‌സഡ് ഡീലുകളുടെ കാലാവധി ഉടന്‍ പൂര്‍ത്തിയാകുന്നവര്‍ക്ക് ഇതിന്റെ ഷോക്ക് തിരിച്ചടവില്‍ നേരിടേണ്ടി വരും. 

അതേസമയം ബേസ് റേറ്റ് ട്രാക്കര്‍ മോര്‍ട്ട്‌ഗേജിലുള്ള 510,000 ഭവനഉടമകള്‍ക്ക് ഈ ഉയര്‍ന്ന കടമെടുപ്പ് ചെലവുകള്‍ ഉടന്‍ അനുഭവിക്കാം. ബാങ്കിന്റെ നിരക്ക് വര്‍ദ്ധനയ്‌ക്കൊപ്പം ഇവരുടെ റേറ്റിലും മാറ്റം വരുന്നതാണ് ഇതിന് കാരണം. ബ്രിട്ടനിലെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് ഇപ്പോള്‍ മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയായ 5.89 ശതമാനത്തിലാണ്. ആഴ്ചകളായി ഈ പലിശ നിരക്ക് വര്‍ദ്ധന പ്രതീക്ഷിച്ചതിനാല്‍ പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഇതിന് അനുസൃതമായി അഡ്ജസ്റ്റ് ചെയ്താണ് വിപണിയില്‍ എത്തിയിട്ടുള്ളത്. 

ഈയാഴ്ച ആദ്യം പുതിയ ഫിക്‌സഡ് ഡീലുകളുടെ നിരക്കുകള്‍ കുറയ്ക്കാന്‍ ഹാലിഫാക്‌സ്, ബാര്‍ക്ലേസ്, നേഷന്‍വൈഡ് പോലുള്ളവര്‍ തയ്യാറായിരുന്നു. 2027-ല്‍ ഏകദേശം 2.3 മില്ല്യണ്‍ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ അവസാനിക്കുമെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷത്തെ ഡീലില്‍ നിന്നും പുറത്തുവരുന്നവര്‍ക്ക് തിരിച്ചടവില്‍ വലിയ കുതിച്ചുചാട്ടം നേരിടേണ്ടതായി വരും. 




കൂടുതല്‍വാര്‍ത്തകള്‍.