CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 30 Seconds Ago
Breaking Now

ഗാല-2026 കൂപ്പണ്‍ വിതരണം ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു

ഗാല-2026, ഡിസംബര്‍ 12 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശ്രീ ഗുരു രവിദാസ് ഹാളില്‍ വച്ച് നടക്കും.

ഐ.ഒ.സി കേരള ചാപ്റ്റര്‍, ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗാല-2026 ന്റെ കൂപ്പണ്‍ വിതരണോദ്ഘാടനം പ്രശസ്ത മാജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നിര്‍വഹിച്ചു.

ലണ്ടന്‍ ഇല്‍ഫോര്‍ഡിലുള്ള നവരുചി റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍, ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് പ്രസിഡന്റ് ഷൈനു മാത്യുവില്‍ നിന്നും കൂപ്പണ്‍ സ്വീകരിച്ച് ഐ.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് അപ്പ ഗഫൂറിന് കൈമാറിയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.

ചടങ്ങില്‍ ഐ.ഒ.സി നാഷണല്‍ പ്രസിഡന്റ് സുജു കെ. ഡാനിയല്‍, യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ഹിഷാം, ട്രസ്റ്റി ജിബു, വൈസ് പ്രസിഡണ്ട്  ഷിജന്‍, ഗാല കണ്‍വീനര്‍ അഭിഷേക് റോയ്, ഗാല കമ്മിറ്റി അംഗങ്ങളായ ഹിജനസ്, ബിബിന്‍ ബോബച്ചന്‍, അല്‍ത്താഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഐ.ഒ.വൈ.സി കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ നടത്തുന്ന ഗാല-2026, ഡിസംബര്‍ 12 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശ്രീ ഗുരു രവിദാസ് ഹാള്‍, മാനര്‍ പാര്‍ക്ക്, 28 കാര്‍ലൈല്‍ റോഡ്, ലണ്ടന്‍ E12 6BN ല്‍ വച്ച് നടക്കും.

ക്രിസ്മസ് ദൂത്, കലാപരിപാടികള്‍, ഗാനമേള, ഡി.ജെ എന്നിവയോടൊപ്പം ക്രിസ്മസ് ഡിന്നറോടുകൂടി രാത്രി 10 മണിക്ക് പരിപാടി സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഭിഷേക് - +44 7748 050542, ജിബു - +44 7388 409734

 

റജി നന്തികാട്ട്  ( ജനറല്‍ സെക്രെട്ടറി , ഐ ഒ സി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് )




കൂടുതല്‍വാര്‍ത്തകള്‍.