
















വിറല്ലിലെ വുഡ്ചര്‍ച്ച് ഹൈ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ദേശീയ ഗ്രാന്‍ഡ് ഫിനാലെയില്‍ 17 റീജിയണല്‍ ടൂര്‍ണമെന്റുകളിലായി മാറ്റുരച്ച 250-ലധികം ടീമുകളില്‍ നിന്ന് യോഗ്യത നേടിയ മികച്ച താരങ്ങള്‍ അണിനിരന്നു.

സമീക്ഷ യുകെ സംഘടിപ്പിച്ച നാലാമത് ഓള്‍ യുകെ ബാറ്റ്മിന്‍ഡന്‍ ടൂര്‍ണമെന്റ് 2016 ന്റെ ദേശീയ ഗ്രാന്‍ഡ് ഫിനാലെ ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ വിജയകരമായി സമാപിച്ചു. മാഞ്ചസ്റ്ററിന്റെ ഹിമേഷ് ധനുഷ് സഖ്യം ജേതാക്കളായി ദേശീയ കിരീടം ചൂടി.

രാവിലെ 10.30ന് ആരംഭിച്ച മത്സരങ്ങള്‍ വൈകിട്ട് ഏഴുമണിവരെ നീണ്ടുനിന്നു. തുടക്കം മുതല്‍ അവസാനം വരെ മികച്ച കായികമികവും വാശിയേറിയ പോരാട്ടങ്ങളും കൊണ്ട് ശ്രദ്ധേയമായ മത്സരങ്ങള്‍ കാണികള്‍ക്കും കായികപ്രേമികള്‍ക്കും മികച്ച അനുഭവമായി.
ബെഡ്‌ഫോര്‍ഡിന്റെ രഘുവരന്‍ പി മനോഭി റാം വി സഖ്യം രണ്ടാം സ്ഥാനവും, സ്‌റ്റോക്ക് ഓണ്‍ ട്രന്റിന്റെ ബെന്‍സന്‍ സന്തോഷ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേംബ്രിഡ്ജിന്റെ സുദീപ് ബെസ്റ്റിന്‍ ജോസഫ് സഖ്യത്തിനാണ് നാലാം സ്ഥാനം.

രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ശ്രീ. ബൈജു നാരായണന്‍ അധ്യക്ഷത വഹിച്ചു. സമീക്ഷ യുകെയുടെ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, ഏരിയ സെക്രട്ടറീസ്, വിവിധ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായാണ് നാലാമത് ഓള്‍ യുകെ ഡബിള്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നാഷണല്‍ സെക്രട്ടറി അഡ്വ, ദിലീപ് കുമാര്‍ പ്രഖ്യാപിച്ചു.
നാഷണല്‍ ബാഡ്മിന്റന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അവെലിന്‍ ചീരന്‍ സ്വാഗതവും ചെയര്‍മാന്‍ സ്വരൂപ് കൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.
വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങില്‍ ദേശീയ ചാമ്പ്യന്മാരായ മാഞ്ചസ്റ്ററിന്റെ ഹിമേഷ്-ധനുഷ് സഖ്യത്തിനുള്ള ചാമ്പ്യന്‍സ് ട്രോഫികള്‍ ദേശീയ പ്രസിഡന്റ് ബൈജു നാരായണനും ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാറും ചേര്‍ന്ന് സമ്മാനിച്ചു.

വിജയികള്‍ക്ക് £1,001 ക്യാഷ് പ്രൈസ് സമ്മാനിച്ചു.
മാഞ്ചസ്റ്റര്‍ ഏരിയ സെക്രട്ടറി ഏവലിന്‍ ചീരന്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഏരിയ നേതൃത്വത്തെ പ്രതിനിധീകരിച്ച് മണികണ്ഠന്‍ കുമാരന്‍, വിപിന്‍ രാജ്, സുഭാഷ്, ഏവലിന്‍ ചീരന്‍ എന്നിവര്‍ ചേര്‍ന്ന് ചാമ്പ്യന്മാര്‍ക്കുള്ള എവര്‍ റോളിങ് ട്രോഫി സമ്മാനിച്ചു.
രണ്ടാം സ്ഥാനം നേടിയ ബെഡ്‌ഫോര്‍ഡിന്റെ രഘുവരന്‍ പി-മനോഭി റാം വി സഖ്യത്തിനുള്ള ട്രോഫികള്‍ ദേശീയ വൈസ് പ്രസിഡന്റുമാരായ ഗ്ലീറ്റര്‍ കോട്‌പോള്‍, ആന്റണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. 501 പൗണ്ടിന്റെ ക്യാഷ് പ്രൈസ് ദേശീയ ട്രഷറര്‍ അജേഷ് ഗണപതിയാടന്‍ കൈമാറി. ലണ്ടന്‍ ഏരിയ സെക്രട്ടറി വിപിന്‍ രാജ് മെഡലുകളും ദേശീയ കമ്മിറ്റി അംഗങ്ങളായ രമേഷ്, അരുണ്‍ കുമാര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മൂന്നാം സ്ഥാനം നേടിയ സ്റ്റോക്ക്-ഓണ്‍-ട്രെന്റിന്റെ ബെന്‍സണ്‍-സന്തോഷ് സഖ്യത്തിനുള്ള ട്രോഫി ദേശീയ ജോയിന്റ് സെക്രട്ടറി സ്വരൂപ് കൃഷ്ണന്‍ സമ്മാനിച്ചു. 201 പൗണ്ടിന്റെ ക്യാഷ് പ്രൈസ് ദേശീയ കമ്മിറ്റി അംഗം സുഭാഷ് കൈമാറി. ബര്‍മിങ്ഹാം ഏരിയ സെക്രട്ടറി മണികണ്ഠന്‍ കുമാരന്‍ മെഡലുകളും ദേശീയ കമ്മിറ്റി അംഗങ്ങളായ ജിനേഷ്, അനീഷ് ആന്റണി എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
നാലാം സ്ഥാനം നേടിയ കേംബ്രിഡ്ജിന്റെ സുദീപ്‌ബെസ്റ്റിന്‍ ജോസഫ് സഖ്യത്തിനുള്ള ട്രോഫി കേരള ബാഡ്മിന്റണ്‍ ഫെഡറേഷന്‍ യുകെ പ്രസിഡന്റ് ഹെര്‍ലിന്‍ ജോസഫും കെന്റ് ഏരിയ സെക്രട്ടറിയും ബാഡ്മിന്റണ്‍ കോര്‍ഡിനേറ്ററുമായ വിറ്റ്‌നി ജോണും ചേര്‍ന്ന് സമ്മാനിച്ചു. 101 പൗണ്ടിന്റെ ക്യാഷ് പ്രൈസ് ബര്‍മിങ്ഹാം യൂണിറ്റ് സെക്രട്ടറി അഫ്‌സ്താബ് കൈമാറി. ഈസ്റ്റ് ഹാം യൂണിറ്റ് ട്രഷറര്‍ സനോവറും ബര്‍മിങ്ഹാം യൂണിറ്റ് പ്രസിഡന്റ് ഹബീബും ചേര്‍ന്ന് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച സംഘാടകരെയും ഏകോപന ചുമതല വഹിച്ചവരെയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. ദേശീയ ബാഡ്മിന്റണ്‍ ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ ഏവലിന്‍ ചീരന് ദേശീയ സെക്രട്ടേറിയറ്റ് അംഗം മിഥുന്‍ സണ്ണിയും, ചെയര്‍മാന്‍ സ്വരൂപ് കൃഷ്ണന് ദേശീയ പ്രസിഡന്റ് ബൈജു നാരായണനും, വിപിന്‍ രാജിന് ദേശീയ വൈസ് പ്രസിഡന്റ് ആന്റണി ജോസഫും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ഐടി കോര്‍ഡിനേഷന്‍ മികച്ച രീതിയില്‍ നിര്‍വഹിച്ച മിഥുന്‍ സണ്ണി, ഏകോപന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വിറ്റ്‌നി ജോണ്‍, മാധ്യമ ഏകോപനം നിര്‍വഹിച്ച സമീര്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാര്‍ സമ്മാനിച്ചു.
ടൂര്‍ണമെന്റിന്റെ വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ച മറ്റ് കോര്‍ഡിനേറ്റേഴ്‌സിനേയും ചടങ്ങില്‍ അഭിനന്ദിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ ദേശീയ വൈസ് പ്രസിഡന്റുമാരായ ഗ്ലീറ്റര്‍ കോട്‌പോള്‍, ആന്റണി ജോസഫ്, ദേശീയ ട്രഷറര്‍ അജേഷ് ഗണപതിയാടന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

മത്സരങ്ങളുടെ സുഗമവും പ്രൊഫഷണല്‍ നിലവാരത്തിലുള്ളതുമായ നടത്തിപ്പിന് നേതൃത്വം നല്‍കിയ മുഖ്യ റഫറിമാരെയും ലൈന്‍ റഫറിമാരെയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായികതാരങ്ങളെയും കായികപ്രേമികളെയും ഒരേ വേദിയില്‍ ഒന്നിപ്പിച്ച ദേശീയ ഗ്രാന്‍ഡ് ഫിനാലെ കായികമികവിന്റെയും സൗഹൃദത്തിന്റെയും സംഘടനാ കൂട്ടായ്മയുടെയും മികച്ച ഉദാഹരണമായി മാറി. പ്രാദേശിക തലത്തില്‍ ആരംഭിച്ച് ദേശീയ തലത്തില്‍ സമാപിച്ച ടൂര്‍ണമെന്റ് സമീക്ഷ യുകെയുടെ കായികരംഗത്തെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സംഘാടക മികവിന്റെയും നേര്‍ക്കാഴ്ചയായി.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച റീണജല്‍ കമ്മറ്റീസ് മത്സരാര്‍ഥികള്‍, റഫറിമാര്‍, ലൈന്‍ റഫറിമാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍മാര്‍, ദേശീയ ബാഡ്മിന്റണ്‍ ഏകോപന സമിതി, ഏരിയ-യൂണിറ്റ് ഭാരവാഹികള്‍, കോര്‍ഡിനേറ്റേഴ്‌സ്, മാധ്യമസംഘം, കാണികള്‍, പിന്തുണച്ചവര്‍ തുടങ്ങി എല്ലാവര്‍ക്കും സമീക്ഷ യുകെ ദേശീയ കമ്മിറ്റി നന്ദി അറിയിച്ചു.
