CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 10 Seconds Ago
Breaking Now

രണ്ട് മാസം മുമ്പ് മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു ; അവയവ ദാനം പൂര്‍ത്തിയാക്കി വിടപറയല്‍

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

=രണ്ട് മാസം മുമ്പ് മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ മലയാളി വീട്ടമ്മയ്ക്ക് യുകെയില്‍ മരണം. നോര്‍ത്ത് വെയില്‍സിലുള്ള ടോമിന്റെ ഭാര്യ നീതു തോമസിന്റെ മാതാവ് ആന്‍സി തോമസ് ആണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. 64 വയസായിരുന്നു പ്രായം. ആലപ്പുഴ കുന്നംങ്കരി ചിറയില്‍ കുടുംബാംഗമാണ്.

രണ്ട് മാസം മുമ്പാണ് ആന്‍സിയും ഭര്‍ത്താവ തോമസും യുകെയിലെത്തിയത്. മക്കളോടൊപ്പം സന്തോഷകരമായി കഴിഞ്ഞുവരുന്നതിനിടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അപ്രതീക്ഷിതമായി ആന്‍സി തോമസിന് ഹൃദയസ്തംഭനം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ അവയവദാനമെന്ന മഹത്തായ സല്‍ക്കര്‍മത്തിലൂടെ മറ്റുള്ളവര്‍ക്ക് പുതുജീവന്‍ പകര്‍ന്നുനല്‍കിയാണ് ആന്‍സി തോമസ് വിട വാങ്ങിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.